ദുബൈ: അറക്കല്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ബ്രാന്‍ഡ് അംബാസഡറായി ചലച്ചിത്ര നടി ഹന്‍സിക മോട്വാനിയെ പ്രഖ്യാപിച്ചു. ഗുണനിലവാരമുള്ള ആഭരണ നിര്‍മിതിക്കും മനോഹര രൂപകല്പനക്കും പേരുകേട്ട അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, പ്രധാന വിപണികളില്‍ സാന്നിധ്യം വിപുലീകരിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. യു.എ.ഇ, ഇന്ത്യ, മലേഷ്യ എന്നീ വിപണികളിലേക്ക് കൂടി പ്രവേശിക്കാനൊരുങ്ങുകയാണ് ബ്രാന്‍ഡ്.
അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സുമായുള്ള ഹന്‍സികയുടെ സഹകരണത്തില്‍ മാനേജ്മെന്റ് ആവേശവും ആഹ്ലാദവും രേഖപ്പെടുത്തി. ഹന്‍സിക മോട്വാനി ബ്രാന്‍ഡ് അംബാസഡറാകുന്നത് അറക്കലിന്റെ മൂല്യം പരിധികളില്ലാതെ ഉയര്‍ത്തുമെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ബ്രാന്‍ഡ് താമസിയാതെ ഷാര്‍ജയിലെ റോള സ്ക്വയറിലും സഫാരി മാളിലും അബൂദബിയിലും മലേഷ്യയിലെ ക്വാലാലംപുരിലും ഔട്ട് ലെറ്റുകള്‍ തുറക്കുകയും ഇന്ത്യയില്‍ റീട്ടെയ്ലിലേക്ക് പ്രവേശിക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.