കൂറ്റനാട്: ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി ഏതു ചോദ്യം ചോദിച്ചാലും ലാപ് ടോപ്പിൽ ചിത്രം കാണിച്ചാലും മൂന്നുവയസ്സുകാരൻ അല്‍ അമീന്റെ അടുത്ത് ഉത്തരം റെഡി. ചാലിശ്ശേരി മുക്കിലപ്പീടിക പാളിക്കാട്ടിൽ സിറാജുദ്ദീൻ-നജ്മ ദമ്പതികളുടെ രണ്ടാമത്തെ മകനും അംഗൻവാടി വിദ്യാർഥിയുമായ അല്‍ അമീനാണ് ഈ കൊച്ചുതാരം. ചിന്തയും കാര്യഗ്രഹണ ശേഷിയും കൈമുതലാക്കി അറിവിന്റെ സമ്പാദ്യം തേടി സഞ്ചരിക്കുകയാണ് ഈ കുരുന്ന് പ്രായത്തിൽ.
31 തരം പഴവർഗ്ഗങ്ങൾ, 12 തരം കളറുകൾ, 46 ഇനം മൃഗങ്ങൾ, 23 തരം പച്ചക്കറിക്കൾ, 52 തരം ഭക്ഷണ പദാർഥങ്ങൾ ,10 തരം പക്ഷികൾ, 14 തരം വാഹനങ്ങൾ, 25 അറബിക് വാക്യങ്ങൾ, മനുഷ്യ ശരീരത്തിലെ 28 അവയവങ്ങൾ, പത്ത് മലയാളം പാട്ടുകൾ, 14 ഇനം പ്രാണികൾ എന്നിങ്ങനെ ആ കൊച്ചു ഓര്മ മണ്ഡലത്തിലുണ്ട്.
കൂടാതെ 50ഓളം ജി.കെ ചോദ്യങ്ങൾ, അത്രയും മലയാളം വാക്കുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക, ഒന്ന് മുതൽ 50 വരെയുള്ള അക്കങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പറയുക. ഇത്തരത്തിലുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയുന്ന പ്രകടനത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സും കലാംസ് വേൾഡ് റെക്കോഡ്സും കരസ്ഥമാക്കി.
മാതാവ് മൂത്ത സഹോദരിക്ക് പഠിപ്പിച്ച് നൽകുന്ന പാഠങ്ങളും കഥകളും കേട്ടറിഞ്ഞാണ് അൽഅമീൻ മനഃപാഠമാക്കിയത്. എന്തും ചോദിച്ചറിയാനുള്ള മകന്റെ ആഗ്രഹം എം.എ സൈക്കോളജി ബിരുദദാരിയായ മാതാവാണ് തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.