ശ്രീകണ്ഠപുരം: വിലക്കയറ്റത്തിനെതിരെ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സൈക്കിളിൽ യാത്ര നടത്തി ചെമ്പേരി സ്വദേശി ജെന്നിറ്റ് ആന്റണി. ശാരീരിക വ്യായാമത്തിന് ഒപ്പം എല്ലാ ജില്ലകളിലും വിലക്കയറ്റത്തിനെതിരെയുള്ള തന്റെ പ്രതിഷേധം നേരിട്ടെത്തി അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര.
എല്ലാ ജില്ലകളിൽ നിന്നും പൂർണ പിന്തുണ ലഭിച്ചെന്ന് ജെന്നിറ്റ് പറഞ്ഞു. ജൂലൈ ഒന്നിന് കാസർകോട്ടുനിന്ന് ആരംഭിച്ച യാത്ര ആഗസ്റ്റ് ഒന്നിന് തിരുവനന്തപുരത്ത് അവസാനിച്ചു. പെട്രോള്‍ പമ്പുകളില്‍ പ്രാഥമികകര്‍മങ്ങള്‍ നടത്തിയും ആരാധനാലയങ്ങളില്‍ രാത്രികാലങ്ങളില്‍ വിശ്രമിച്ചുമാണ് യാത്ര നടത്തിയത്. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ 1000 രൂപ മാത്രമാണ് ആകെ ഉണ്ടായിരുന്നത്. ഭക്ഷണവും വെള്ളവും നൽകിയും ചെറിയ തുകകള്‍ നല്‍കിയും അപരിചിതരായ നിരവധി പേർ യാത്രയിലുടനീളം സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജെന്നിറ്റിന്റെ ലക്ഷ്യത്തിനായി സഹായങ്ങളുമായി കുടുംബാഗങ്ങളും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഇരിക്കൂര്‍ എം.എല്‍.എ സജീവ് ജോസഫും യാത്രക്ക് പിന്തുണ നല്കി. തിരുവനന്തപുരത്ത് എത്തിയ ജെന്നിറ്റ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിട്ട് കണ്ട് നിവേദനം നല്കി. താൻ യാത്രയിലുടനീളം അറിഞ്ഞ ജനങ്ങളുടെ പ്രശ്നങ്ങള്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചാണ് തിരികെ നാട്ടിലേക്ക് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.