കൂരാച്ചുണ്ട്: കൂരാച്ചുണ്ട് തച്ചോളി വീട്ടിൽ നടന്ന വിവാഹം എല്ലാംകൊണ്ടും കളറായിരുന്നു. സ്ത്രീധനം നൽകുകയെന്ന പരമ്പരാഗതരീതി തെറ്റിച്ചു. വധൂവരന്മാർക്ക് സമ്മാനമായി രക്ഷിതാക്കൾ ഒരുക്കിയത് നിരവധി ചിത്രകാരന്മാർ തത്സമയം വരച്ച ചിത്രങ്ങളാണ്.
പ്രകൃതിയുടെ മനോഹാരിത കാൻവാസിൽ പകർത്തിയതിനൊപ്പം നവദമ്പതികളുടെ ഛായാചിത്രവും ചടങ്ങിന് മിഴിവേകി. കടമേരി ആർ.എ.സി സ്കൂളിലെ അധ്യാപകരായ തച്ചോളി കുഞ്ഞബ്ദുല്ലയുടെ മകൻ ഇർഷാദുൽ അമീനും കീഴൽ അടിക്കൂൽ ഷംസുദ്ദീന്റെ മകൾ ഹലീമ ഷൽബിയയുമാണ് മാതൃകാപരമായി പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്.
ആർട്ടിസ്റ്റായ കുഞ്ഞബ്ദുല്ല മാഷിന്റെ വീട്ടിലൊരുക്കിയ വിവാഹത്തിൽ നിരവധി ചിത്രകാരന്മാരാണ് ഒത്തുചേർന്ന് ചിത്രം വരച്ച് വധൂവരന്മാർക്ക് സമർപ്പിച്ചത്. ചിത്രകാരന്മാരായ സിഗ്നി ദേവരാജ്, ഡോ. ലാൽ, ലത്തീഫ് കായക്കൊടി, സതീഷ് മൊകേരി, കെ.സി. രാജീവൻ, വി.വി. ബാബു, വിപിൻദാസ് ശ്രീജയൻ, ലഗേഷ്, കരുണാകരൻ പേരാമ്പ്ര, സി.കെ. കുമാരൻ, റഹ്മാൻ, ജസി, മധുസൂദനൻ, ശിവാസ് നടേരി തുടങ്ങിയ ചിത്രകാരന്മാരാണ് ഈ മാതൃകാവിവാഹത്തിൽ പങ്കുചേർന്ന് ചിത്രമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.