വടകര: കോഴിത്തൂവലിൽനിന്ന് എഴുതാനുള്ള കടലാസ് ഉൽപാദിപ്പിച്ച് ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. കോഴിസ്റ്റാളുകളിൽനിന്ന് തൂവൽ ഒഴിച്ചുള്ള ഇറച്ചിമാലിന്യങ്ങൾ പന്നിഫാമുകളിലേക്കും മറ്റും കയറ്റിപ്പോകുമെങ്കിലും തൂവൽസംസ്കരണം പ്രയാസമുണ്ടാക്കുന്നതിനിടയിലാണ് വിവിധ പ്രക്രിയയിലൂടെ സംസ്കരിച്ച് കടലാസാക്കി മാറ്റാനുള്ള പ്രോജക്ട് രസതന്ത്രവിഭാഗം അധ്യാപിക ടീനാമോൾ ഡാനിയേലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ മയൂഖ വിനോദ്, ഫാത്തിമത്തുൽ ഹുദ എന്നിവർ തയാറാക്കിയിരിക്കുന്നത്.
ജില്ല ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടിയ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോഴിക്കടകളിലെ മാലിന്യം നിർമാർജനം ചെയ്യാൻ വ്യവസായിക അടിസ്ഥാനത്തിൽ പ്രസ്തുത പ്രോജക്ട് ചെയ്യാനുള്ള പദ്ധതി ജില്ല ശുചിത്വമിഷന്റെയും സംസ്ഥാന ശുചിത്വമിഷന്റെയും പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.