കലംകാരിയുടെ അഴകും ഫ്ലയേഡ് പലാസോയുടെ പുതുമയും അസിമട്രിക്കൽ ടോപ്പിനൊപ്പം ചേരുമ്പോൾ ടീനേജർസിനണിയാൻ ഒരു ഇൻ ട്രൻഡ് എറ്റയർ തയാർ...
A. ആവശ്യമുള്ള തുണി
B. എടുേക്കണ്ട അളവുകൾ:
1. കുർത്ത
നെഞ്ചളവ്, തോൾവീതി, കൈക്കുഴി, കുർത്ത നീളം (ഷോൾഡർ ടു തൈയ്സ്), കഴുത്തിറക്കം, കഴുത്തകലം, കൈനീളം, കൈവീതി, അര അളവ്
2. പലാസോ
അരവണ്ണം, നീളം (അര മുതൽ കാൽപാദം നിലം തട്ടുന്നവരെ)
C. കട്ട് ചെയ്യുന്ന വിധം
1. കുർത്ത
കുർത്ത ചെയ്യുന്ന വിധം:
ചിത്രം ഒന്നിൽ കാണുന്നപോലെ കുർത്തക്കുള്ള തുണി മടക്കിയശേഷം അളവുകൾ രേഖപ്പെടുത്തി വെട്ടിയെടുക്കുക. അതിനുശേഷം ചിത്രം രണ്ടിൽ തന്നിരിക്കുന്നപോലെ വെട്ടിയെടുത്ത കുർത്ത നിവർത്തിവെച്ചതിനുശേഷം കുർത്തയുടെ ഫ്ലെയർ ചിത്രത്തിൽ കാണുന്ന ഡിസൈനിൽ അടയാളപ്പെടുത്തി വെട്ടിയെടുക്കുക. ഇത് ഒരു സിംഗിൾ സൈഡ് സ്ലിറ്റ ്ഉള്ള കുർത്തയാണ്. കുർത്ത ആവശ്യമുള്ള അളവിലേക്ക് തയ്ച്ചെടുത്ത ശേഷം, സ്ലീവ് ആവശ്യമുള്ള നീളത്തിൽ വെട്ടിയെടുത്ത് കുർത്തയിൽ യോജിപ്പിച്ച് തയ്ച്ചെടുക്കുക. അതിനുശേഷം സ്ലിറ്റും ഫ്ലെയറും തയ്ക്കുക.
ചിത്രം 1
2. പലാസോ (സ്കർട്ട് മോഡൽ)
ചിത്രം മൂന്നിൽ കാണുന്ന രീതിയിൽ തുണി, അംബ്രല്ല കട്ടിങ് വേണ്ട രീതിയിൽ മടക്കി ആവശ്യമുള്ള അരവണ്ണവും നീളവും അടയാളെപ്പടുത്തണം. തുണിയിൽ കിട്ടാവുന്ന പരമാവധി ഫ്ലെയർ അടയാളപ്പെടുത്തി വെട്ടിയെടുക്കുക. ചിത്രം നാലിൽ കാണുന്നപോലെ വെയ്സ്റ്റ് ബാൻഡിനുള്ള തുണി വേറെ വെട്ടിയെടുക്കണം. പലാസോ സ്കർട്ടിെൻറ ഭാഗം ആദ്യം യോജിപ്പിച്ചെടുക്കണം. ഫോർക്ക് നീളം യോജിപ്പിച്ചതിനുശേഷം മാത്രമേ സ്കർട്ട് ഭാഗങ്ങൾ തയ്ച്ചെടുക്കാവൂ. അതിനുശേഷം വെയ്സ്റ്റ് ബാൻഡ് യോജിപ്പിച്ച് ഇടതുവശത്ത് സിബ് ഘടിപ്പിക്കണം. ശേഷം പലാസോയുടെ െഫ്ലയർ മടക്കി തയ്ക്കുകയോ റോൾ ചെയ്യുകയോ ആകാം.
ചിത്രം 3
AC - പലാസോ സ്കർട്ട് നീളം
AE - അരവണ്ണം
EF - ഫോർക്ക് നീളം
FD - ഫോർക്ക് മുതൽ താഴെവരെയുള്ള നീളം പരമാവധി ഫ്ലെയർ കിട്ടുന്ന രീതിയിൽ ചരിച്ച് മുറിച്ചെടുക്കണം.
CD - പരമാവധി ഫ്ലെയർ
മെറ്റാലിക് നൂലുകൾ ഉപയോഗിക്കുമ്പോൾ
സ്വർണനിറത്തിലുള്ള മെറ്റാലിക് നൂൽ ഉപയോഗിക്കുമ്പോൾ അത് പൊട്ടിപ്പോവുന്നത് സാധാരണയാണ്. ഇത് തടയാൻ ആ നൂലിനൊപ്പം മഞ്ഞ നൂലു കൂടി ചേർത്ത് തുന്നിയാൽ മതിയാകും. ഇത് തുന്നിന്‍റെ ഭംഗിയും പൂർണതയും കൂട്ടും.
പഫ് സ്ലീവിലെ ചുളിവ് മാറ്റാൻ ബൾബ്
പഫ് സ്ലീവിലെ ചുളിവുകൾ മാറ്റി ചുരുക്കുകൾ നന്നായി കാണാൻ തുണിയിൽ ചൂടുവെള്ളം തളിച്ച്, കത്തിച്ചുവെച്ച ബൾബ് കൊണ്ട് അമർത്തുക. ഒരിക്കലും തുണിയിലേക്ക് തണുത്ത വെള്ളം ഒഴിക്കാനോ ബൾബിനു മുകളിലൂടെ വെള്ളം ഒഴിക്കാനോ പാടില്ല.
പഴയതിൽ നിന്ന് പുത്തൻ
ഉപയോഗിച്ച ഷർട്ടുകൾ കുറഞ്ഞ സമയം കൊണ്ട് പുത്തൻ ബ്ലൗസോ ഷോട്ട് ടോപ്പോ ആക്കി മാറ്റാം. കോളർ വെട്ടിയെടുത്ത് സ്ലീവുകൾ ചെറുതാക്കി വെക്കുക. ബട്ടണുകൾ പറിച്ചുമാറ്റാതെതന്നെ അവ ബ്ലൗസിനു ഉപയോഗിക്കാം. വെട്ടിയെടുത്ത സ്ലീവിന്‍റെ തുണി ഉപയോഗിച്ച് നെക്ക് തയ്ച്ചെടുക്കാം.
ടൈറ്റ് സ്റ്റിച്ചാണോ ആവശ്യം
ടൈറ്റ് സ്റ്റിച്ചാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ സിഗ്സാഗ് സ്റ്റിച്ചാണ് ഏറ്റവും ഉത്തമം. തലയണ ഉറയും കുഷ്യനുമൊക്കെ ഏറ്റവും മികച്ചത് സിഗ്സാഗ് തയ്യലാണ്.
തയാറാക്കിയത്: ഷീന എം.എസ്, സൃഷ്ടി ബുട്ടീക്, മാവൂർ റോഡ്, കോഴിക്കോട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.