നൈസർഗികമായ അനവധി കഴിവുകളിലൂടെ സഹപാഠികൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ മാതൃകയാവുകയാണ് ഏഴാം ക്ലാസുകാരി സൈറ ഫാത്തിമ നിയാസ് എന്ന കൊച്ചുമിടുക്കി. ഏത്വിഷയത്തിലും മികച്ച വാക്ചാതുരിയോടെ പ്രസംഗിക്കുവാനുള്ള സൈറയുടെ കഴിവ് ആരേയും ആകർഷിക്കുന്നതാണ്. ഭവൻസ് അൽസാദ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിനിയായ സൈറ ശാസ്ത്രത്തിന്റെ പുതുമകളും കണ്ടുപിടിത്തങ്ങളും പഠനവിധേയമാക്കുന്നതിലും തന്റേതായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതിലും മിടുക്കിയാണ്. കഥകളുടെയും കവിതകളുടെയും ലോകത്തും വേറിട്ട സ്വരമാണ് സൈറ ഫാത്തിമ നിവാസ്. നിരവധി കവിതകളും ഈ കൊച്ചു കൈളിൽ നിന്ന് പിറന്നിട്ടുണ്ട്. ചെറു ക്ലാസുകൾ മുതൽ കവിതാ പാരായണത്തിൽ നിരവധി സമ്മാനങ്ങളാണ് സ്വന്തമാക്കിയത്. പഠനത്തോടൊപ്പം അഭിനയ കലയിലും തിളക്കമാർന്ന പ്രകടനത്തിലൂടെ പ്രേക്ഷക മനസുകളിൽ പുതിയൊരിടം നേടാൻ സാധിച്ചുവെന്നത് പ്രത്യേകതയാണ്. നല്ല ഒരു വായനക്കാരി കൂടിയാണീ മിടുക്കി. മത്സരങ്ങളിൽ പങ്കെടുക്കാനും കഴിവുകൾ പ്രകടിപ്പിക്കാനും എല്ലായ്പ്പോഴും മുൻപന്തിയിലാണ്. ഭാവനയുടെയും പരിശ്രമത്തിന്റെയും വിജയഗാഥയാണ് അവളുടെ ജീവിതം.
കിന്റർഗാർട്ടൻ സ്കൂളിൽ പഠിക്കുമ്പോൾ കവിതകൾ ചൊല്ലി നിരവധിമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നിരവധി വിഷയങ്ങളെ തമ്മിൽ ബന്ധപ്പെടുത്തി അർഥവത്തായ, മികച്ച സാരാംശമുള്ള അനേകം കഥകൾ രചിക്കാൻ കഴിവുള്ളവളാണ്. ചെറുപ്പം മുതലേ കഥാരചന മത്സരങ്ങളിൽ ഒന്നാം സമ്മാനം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. കഴിഞ്ഞ വർഷം ടി.എം.ജി. ബാല കഥാരചന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് സൈറയുടെ അഭിമാനമായ നേട്ടങ്ങളിൽ ഒന്നാണ്. എളുപ്പത്തിൽ ആളുകളുമായി ആശയവിനിമയം നടത്താനും സൈറായ്ക്ക് കുട്ടിക്കാലം മുതൽ കഴിവുണ്ട്. നാല് വയസ്സുള്ളപ്പോൾ പിതാവിന്റെ സഹോദരന്റെ വിവാഹത്തിന് തലേ ദിവസം നടന്ന കലാ പരിപാടികൾ നിയന്ത്രിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.
ശാസ്ത്ര മേഖലയിലും കഴിവുകൾ തെളിയിച്ച സൈറാ രസതന്ത്രത്തിലെ, പിരിയോഡിക് ടേബിള്‍ മുഴുവനായും രണ്ട് മാസത്തിനുള്ളിൽ പഠിക്കുകയും, 18.72 സെക്കന്റ് എന്ന ഏറ്റവും വേഗത്തിൽ ചൊല്ലുന്ന ലോക റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തു. അകാദമിക വിഷയങ്ങളിൽ എല്ലാ വർഷവും മികവാർത്ത പ്രകടനത്തിലൂടെ സ്റ്റാർ പെർഫോമൻസ് അവാർഡുകളും നേടുന്നു. വിദ്യാർഥി കൗൺസിലിൽ രണ്ട് വർഷമായി അംഗമാണ്.
പ്രഭാഷണ കലയിൽ സ്കൂൾ, ഇന്റർ സ്കൂൾ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അബൂദബി സർവ്വകലാശാലയിൽ നടന്ന പൊതു പ്രസംഗ മത്സരത്തിൽ ഈ വർഷം മൂന്നാമതെത്തിയതും, കഴിഞ്ഞ വർഷം രണ്ടാം സമ്മാനവും നേടിയതും മറ്റൊരു നേട്ടമാണ്. ബി.എം.ഇ. പ്രസംഗ മത്സരങ്ങളിലും എസ്.ഒ.എഫ് ഒളിമ്പ്യാഡ് പരീക്ഷകളിൽ സ്കൂൾ തലത്തിലും റീജിയണൽ തലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അസറ്റ് പരീക്ഷയിൽ ഉയർന്ന സ്കോറും നേടാനായി. ഒരു ശാസ്ത്രജ്ഞയായി മാറണമെന്നാണ് ആഗ്രഹം. ഭവൻസ് തൃശൂർ, കൊടുങ്ങല്ലൂർ സ്വദേശിയായ നിയാസ് റഹ്മാനാണ് സൈറയുടെ പിതാവ്. അൽഐനിലെ സ്വകാര്യ കമ്പനിയിൽ സൂപർവൈസറാണിദ്ദേഹം. മാതാവ്: ഷഹ്നാസ് അബ്ദുൾ ഖാദർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.