ടൂവീലറിൽ ഫാസ്റ്റ് ചാര്‍ജിങ് സാധ്യമായിരുന്നെങ്കിലെന്ന് ചിന്തിക്കുന്നവരായിരിക്കും ഇലക്ട്രിക് വാഹന ഉപഭോക്താക്കളിൽ ഏറെയും. അതിനൊരു പരിഹാരമായാണ് വര്‍ക്കിങ് മോഡലിൽ ചെന്ത്രാപ്പിന്നി എച്ച്.എസ്.എസിലെ നിഹാൽ കൃഷ്ണയും കൃഷ്ണദത്തനും ഫാസ്റ്റ് ചാര്‍ജിങ് ത്രീ വീൽ മോട്ടോർ സൈക്കിൾ വികസിപ്പിച്ചെടുത്തത്.
20 മുതൽ 30 മിനിറ്റിൽ ഫാസ്റ്റ് ചാര്‍ജിങ് ഇതിൽ സാധ്യമാകും. ഇപ്പോഴുള്ള ഇലക്ട്രിക് വാഹനങ്ങളിലൊക്കെ പവര്‍ സ്റ്റേഷനിൽ മാത്രമേ നിലവില്‍ ഫാസ്റ്റ് ചാര്‍ജിങ് ലഭിക്കുന്നുള്ളൂ. അതിന് ഒരു പരിഹാരമായി വീടുകളിലും 20-30 മിനിറ്റിനുള്ളില്‍ ഫാസ്റ്റ് ചാര്‍ജിങ് ലഭ്യമാകുന്ന ഡി.വി സാങ്കേതികവിദ്യയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
30 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ ഓടാന്‍ സാധിക്കും. നിലവില്‍ ലെഡ് ആസിഡ് ബാറ്ററിക്കുവേണ്ടി മാത്രമാണ് ഇവര്‍ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.