ഫെയറിടെയ്ൽ സുന്ദരിമാരായ സിൻഡ്രെല്ലയെയും റാപുൻസേലിനേയും ഒാർക്കുേമ്പാൾ ആദ്യം നമ്മുടെ മനസ്സിലോടിയെത്തുന്നതെന്താണ്? അവരുടെ മാസ്മരികമായ ആ ഗൗണുകളല്ലേ. ഇന്നും പലരും അനുകരിക്കുന്നു, ലേഡി ഡയാന സ്പെൻസറിന്റെ വെഡിങ് ഡേ ഗൗൺ. തുള്ളിയുറഞ്ഞ് നടക്കുന്ന കൊച്ചു പെൺകുട്ടികളുടെ ബഹുവർണങ്ങളിലുള്ള പിനാഫോറുകൾ ശ്രദ്ധിച്ചിട്ടിേല്ല. 'ദിൽവാലേ ദുൽഹനിയാ ലേ ജായൻഗേ'യിൽ കാജോൾ പ്രത്യക്ഷപ്പെടുന്ന മാസ്മരിക വേഷങ്ങളോ? എന്തിനധികം, അറബ് വനിതകൾ വീടുകളിൽ അണിയുന്ന ജലാബിയ മുതൽ നമ്മുടെ നാട്ടിൽ സ്ത്രീകളുടെ ഗൃഹവേഷമായ നൈറ്റി വരെ ശ്രദ്ധിക്കൂ. ഇതെല്ലാം േഫ്രാക്ക് എന്ന യൂനിവേഴ്സൽ ഡ്രസ്കോഡിന്റെ വിവിധ ആവിഷ്കാരങ്ങളാണ്. ചുരുക്കത്തിൽ, പടിഞ്ഞാറു മുതൽ കിഴക്കനേഷ്യൻ രാജ്യങ്ങൾ വരെയുള്ള നാടുകളിലെ വനിതകളുടെ വാർഡ്രോബിൽ ജ്വലിച്ചു നിൽക്കുന്ന പേരാണ് ഫ്രോക്ക്.
കുലീനതയുടെ പര്യായം
വിശാലമായ, പൂർണമായി കൈകാലുകൾ മറയുന്ന നീണ്ട വസ്ത്രമായാണ് ഫ്രോക്ക് അവതരിച്ചത്. ഇന്ന് മുസ്ലിം സ്ത്രീകളും കന്യാസ്ത്രീകളും അണിയുന്ന വേഷം തന്നെ.
ഒരല്പം ചരിത്രം
പുരാതന ഗ്രീസിലും റോമിലും സ്ത്രീ-പുരുഷ ഭേദമന്യേ ഇത്തരം നീളൻ വേഷം ഉപയോഗിച്ചിരുന്നു. പിന്നെ കാലക്രമത്തിൽ ഇത് സ്ത്രീകളുടെ വേഷമായി മാറി. പുരുഷന്മാരിൽ ഇത് പുരോഹിതർക്കു മാത്രമായി ഒതുങ്ങുകയും ചെയ്തു. അതേസമയം, അറബ് പുരുഷന്മാർക്കിടയിൽ ഇന്നും ട്രെൻഡിയായി ഇതിന്റെ മറ്റൊരു രൂപം നിലനിൽക്കുന്നുണ്ട്. നീണ്ടു നിവർന്ന കന്തൂറയും തോബും അറബ് പുരുഷന്മാരുടെ പ്രീമിയം വസ്ത്രങ്ങളിലൊന്നാണ്. ഏറെ മറയുന്ന ഒരു േവഷം എന്ന നിലയിൽ നിന്ന് പല മാറ്റങ്ങളും ഇതിനിടെ ഫ്രോക്കിനു സംഭവിക്കുന്നുണ്ടായിരുന്നു. 1920കളിൽ ഇതിന്റെ ഇറക്കം കുറഞ്ഞു. 1930കളിൽ ഇറക്കം കൂടി, പിന്നീട് വളരെയധികം കുറഞ്ഞ് മിനീസും മൈേക്രാസും രൂപംകൊണ്ടു. എന്നാൽ, ഇപ്പോൾ വീണ്ടും എല്ലാ നാടുകളിലും ഫ്രോക്ക് കുലീനതയിലേക്ക് തിരിച്ചുവന്നു.
ഓരോ നാടിനും ഓരോ ഫ്രോക്ക്
ഒാരോ നാടിനും അവരുടേതായ മൂല്യങ്ങളും അതിന് അനുസരിച്ച് വേഷവിധാനങ്ങളും ഉണ്ടല്ലോ. ഏതാണ്ടെല്ലാ നാടുകളിലും ഫ്രോക്കിന്റെ വകഭേദങ്ങളുണ്ട്. എല്ലാത്തിനും അതിശയകരമായ സാമ്യതയും ഉണ്ട്. ഏതു സംസ്കാരത്തിലായാലും, അടിസ്ഥാനപരമായി സഭ്യതയുള്ള വേഷം ധരിക്കുക എന്നതാണ് ഒാരോ സ്ത്രീയും ആഗ്രഹിക്കുന്നത് എന്നതിന്റെ തെളിവാണ് ഇൗ നീളൻ ഉടുപ്പുകളുടെ സാർവലൗകികത തെളിയിക്കുന്നത്. വിവിധ നാടുകളിലെ ഫ്രോക്കുകളുടെ പേരുകൾ നോക്കുക: ഗൗച്ചോ (അർജൻറീന), ബാഹിയാന (ബ്രസീൽ), ഹെറേറൊ ഫ്രോക്ക് (നമീബിയ), ഫ്ലമെൻക്കോ (സ്പെയിൻ), ഹൗപ്പിലാൻഡെ (യൂറോപ്പ്), ബുർഖ (ഇറാൻ), യെലെക്ക് (ഇൗജിപ്ത്), കഫ്താൻ (ഇറാഖ്), ഫിറാഖ് (അഫ്ഗാനിസ്താൻ), ജലേബിയ (യു.എ.ഇ), അബായ (സൗദി അറേബ്യ), കിമോണോ (ജപ്പാൻ), ക്വിപ്പാഒാ (ചൈന). പിന്നെ നമ്മൾക്കേവർക്കും പ്രിയപ്പെട്ട അനാർക്കലി ചുരിദാർ അടക്കം എല്ലാം ഫ്രോക്കുകൾ തന്നെ.
ഫ്രോക്കുകള് 41 വിധം
ബാൻഡ്യൂ, ശീത്ത്, ബ്ലൗസൺ, ട്യൂനിക്, പെൻസിൽ, എസ്സിമെട്രിക്, ബോഡീകോൺ , മാക്സി, മിഡി, കഫ്താൻ, െസ്വറ്റർ, കേപ്, ബേബിഡോൾ, എ-ലൈൻ, യോക്ക് സ്റ്റൈൽ, പിനഫോർ, ഡെനിം, ലേസ്ഡ് അപ്, സ്പഗറ്റി തുടങ്ങി 41 ഇനം േഫ്രാക്കുകളാണ് ദേശഭേദമില്ലാതെ ആളുകൾ അണിയുന്നത്.
നിങ്ങളുടെ ഫ്രോക്ക് ഏത്?
ഒാരോരുത്തർക്കും അവരുടെ ശരീരപ്രകൃതിയുടെയും മറ്റ് കംഫർട്ടുകളുടെയും അടിസ്ഥാനത്തിൽ അനുയോജ്യമായ ഫ്രോക്ക് കട്ട് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഏതാനും അറിവുകൾ ഇതാ. ഫ്രോക്കുകൾ കസ്റ്റമൈസ് ചെയ്ത് തയ്ക്കുന്നവർക്കും ഇത് സഹായകരമാണ്:
എ-ലൈൻ കട്ട്: എല്ലാ ഒക്കേഷൻസിനും അനുയോജ്യമായ പാറ്റേൺ ആണിതിന്. പിയർ ഷേപ്ഡ്, അവർ ഗ്ലാസ്, മെലിഞ്ഞ ശരീര പ്രകൃതി എന്നിവയുള്ളവർക്ക് ഇൗ കട്ട് നന്നായി ചേരും. ക്രേപ്പ്, ജിയോർജെറ്റ് എന്നീ തുണിത്തരങ്ങളിൽ ഇൗ കട്ട് ഭംഗി കൂട്ടും.
പ്രിൻസസ് കട്ട്: ഫോർമൽ ഗൗണിനും ഫോർമൽ കോട്ട് സ്റ്റൈലിനും കൂടാതെ ആഘോഷ വേളകൾക്കും ഇൗ കട്ട് അനുയോജ്യമാണ്. ആറി വർക്ക് ചെയ്ത എത്നിക്ക് ഫ്രോക്കിനും ചേരും.ആപ്പിൾ ഷേപ്ഡ്, പിയർ ഷേപ്ഡ് ശരീരാകൃതിയുള്ളവർക്കാണ് ഇത് ഏറെ ചേരുക. മിഡ് സെക്ഷൻ ലൂസായതിനാൽ ധരിക്കുന്നയാൾ മെലിഞ്ഞതായി തോന്നിക്കും. മധ്യത്തിൽ കോൺട്രാസ്റ്റ് നിറത്തിലുള്ള കോമ്പിനേഷൻ കൊടുത്താൽ കൂടുതൽ സ്ലിം ഇഫക്ട് ലഭിക്കും.
യോക്ക് കട്ട്: ഫ്ലാറ്റ് ഫിഗറുള്ളവർക്ക് അനുയോജ്യം. ഹോസിയറി തുണിയിൽ നിർമിച്ച ഫ്രോക്കുകൾക്ക് ഭംഗി കൂട്ടുന്ന കട്ടാണിത്. ഇൗ കട്ട് കൂടുതലും ഉപയോഗിക്കാറുള്ളത് വിശ്രമ വേളകളിൽ ധരിക്കുന്ന ഇൻഫോർമൽ ഗൗണുകളിലാണ്.
ടെന്റ് കട്ട്: തടിച്ച ശരീര പ്രകൃതിയുള്ളവർക്കാണ് ഇത് ചേരുക. ഇറുക്കിപ്പിടിക്കുകയോ വീർപ്പുമുട്ടിക്കുകയോ ചെയ്യില്ല എന്നതിനാൽ കംഫർട്ടബിളും അതേസമയം മികച്ച സ്റ്റൈലുമാണ്. പ്ലീറ്റഡ് ഫ്രോക്കുകൾക്ക് അനുയോജ്യമാണ് ഇൗ കട്ട്. ആവശ്യത്തിന് വിടരുകയും അല്ലാത്തപക്ഷം ശരീരത്തോട് ചേർന്നു നിൽക്കുകയും ചെയ്യും.
അസ്സിമെട്രിക്കൽ കട്ട്: എല്ലാ പ്രായക്കാർക്കും ചേരുന്ന ക്ലോസിങ് കട്ട് ആണിത്. ഇടത്തരം ശരീരപ്രകൃതിയുള്ളവർ ഇൗ കട്ട് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മെലിഞ്ഞ ശരീരാകൃതിയുള്ളവരാണെങ്കിൽ ഇത്തരം കട്ടുകൾ ഒാവർകോട്ടായി തിരഞ്ഞെടുക്കാം. അതായത് ഉള്ളിൽ കോൺട്രാസ്റ്റ് നിറത്തിലുള്ള സ്ലീവ്ലെസ്ഫ്രോക്ക് ധരിച്ച് അതിനു മുകളിൽ അസ്സിമെട്രിക്കൽ കട്ടിങ് ഒാവർ ഫ്രോക്ക് ധരിക്കാം. കോട്ടൺ, ജ്യൂട്ട്, ലിനൻ എന്നീ തുണിത്തരങ്ങളിൽ ഇൗ കട്ട് മികച്ചു നിൽക്കും.
തയാറാക്കിയത്: റൂബി മുഹമ്മദ്,
മോഡസ്റ്റ് ക്ലോത്തിങ് ഡിസൈനർ, മെഹർ ഹിജാബ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.