കൊച്ചി: ജീവിതത്തെ പൊരുതി ജയിച്ചവർക്ക് സ്വപ്ന റാമ്പൊരുക്കി ലുലു ഫാഷന്‍ വീക്ക്. ഉറ്റ സുഹൃത്തായി എപ്പോഴും കൂട്ടായുള്ള വീല്‍ചെയറുകളില്‍ അവർ എട്ടുപേർ റാമ്പിൽ അണിനിരന്നു. ഫാഷന്‍ വീക്ക് റാംപുകള്‍ ഇതുവരെ സാക്ഷ്യംവഹിച്ചിട്ടില്ലാത്ത ചരിത്ര നിമിഷങ്ങളിലൂടെയാണ് ലുലു ഫാഷന്‍ വീക്കിന്റെ രണ്ടാം ദിനം കടന്ന് പോയത്.
ലുലു മാളില്‍ നടക്കുന്ന ലുലു ഫാഷൻ വീക്കില്‍ സമ്മർ കലക്ഷൻ വസ്ത്രങ്ങള്‍ അവതരിപ്പിച്ചാണ് എട്ട് മോഡലുകള്‍ വീല്‍ചെയറിലെത്തിയത്. എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയടികളോടെ ഇവരെ എതിരേറ്റതോടെ ചരിത്രമുഹൂര്‍ത്തം കൂടിയായി. മോഡലും നടിയുമായ നേഹ സക്സേനയും റാംപില്‍ ചുവടുവെച്ചു. ലുലു ഫാഷൻ വീക്കിന്റെ ആറാം പതിപ്പ് ഞായറാഴ്ച അവസാനിയ്ക്കും.
സ്റ്റൈല്‍ ഐക്കണ്‍ പുരസ്കാരങ്ങളും ഫാഷന്‍ ടൈറ്റിലുകളും ഈ വര്‍ഷത്തെ മികച്ച വസ്ത്രബ്രാന്‍ഡുകള്‍ക്ക് എക്സ്ക്ലൂസീവ് ഫാഷന്‍ അവാര്‍ഡുകളും സമ്മാനിയ്ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.