അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് അൻസിയ മാഹിൻ

അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​യി​ൽ വി​സ്മ​യം തീ​ർ​ത്ത് വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​ണ് പു​ക്കാ​ട്ടു​പ​ടി മാ​ളി​യേ​ക്ക​പ്പ​ടി സ്വ​ദേ​ശി അ​ൻ​സി​യ മാ​ഹി​ൻ. വി​ശു​ദ്ധ ഖു​ർ​ആ​ൻ വ​ച​ന​ങ്ങ​ൾ, പ്ര​വാ​ച​ക വ​ച​ന​ങ്ങ​ൾ, അ​റ​ബി​പ്പേ​രു​ക​ൾ, ക​അ്​​ബ കി​സ്‌​വ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ ആ​ക​ർ​ഷ​ക​വും വ്യ​ത്യ​സ്ത​വു​മാ​യ രൂ​പ​ങ്ങ​ളി​ലും രീ​തി​ക​ളി​ലും ആ​വി​ഷ്‌​ക​രി​ക്കു​ക​യാ​ണ് ഈ ​പ്ല​സ്‌ ടു ​വി​ദ്യാ​ർ​ഥി​നി.

ക്യാ​ൻ​വാ​സി​ലും, ഐ​വ​റി പേ​പ്പ​റി​ലു​മാ​യി നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച്‌ വീ​ട്ടി​ൽ​ത​ന്നെ ഒ​രു ഗാ​ല​റി ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും നേ​രി​ട്ടും നി​ര​വ​ധി ആ​വ​ശ്യ​ക്കാ​ർ ചി​ത്ര​ങ്ങ​ൾ​ക്കാ​യി സ​മീ​പി​ക്കു​ന്നു​ണ്ട്.

വെ​റു​മൊ​രു കൗ​തു​ക​ത്തി​ന്​ വ​ര​ക്കാ​ൻ തു​ട​ങ്ങി​യ ക​ലാ​കാ​രി ഇ​പ്പോ​ൾ പ​ഠ​ന​ശേ​ഷ​മു​ള്ള സ​മ​യം മു​ഴു​വ​ൻ ചി​ത്ര​ര​ച​ന​യി​ലെ പു​തു​പാ​ത​ക​ൾ തേ​ടു​ക​യാ​ണ്.

Tags:    
News Summary - Ansiya Mahin marvels at Arabic calligraphy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.