വരയിലും പെയ്ന്റിങ്ങിലും പാചക കലയിലുമെല്ലാം അസാധാരണ താൽപ്പര്യവും അസാമാന്യ കഴിവുമുള്ള കോഴിക്കോട്ടുകാരി ഡോക്ടർ ഫെബിന ഇന്ന് യു.എ.ഇ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഫുഡ് വ്ലോഗർ കൂടിയാണ്. ഉമ്മയുടെയും ഉമ്മാമയുടെയും പാചകക്കമ്പം ഫെബിനയിലും അലിഞ്ഞു ചേര്‍ന്നിരുന്നു. പക്ഷെ ഡോക്ടർ പഠനത്തിനിടക്ക് ഒന്നിനും സമയം തികയാതെ വന്നു. ഇടക്കാലത്തു ഭർത്താവ് നൗഷാദുമൊത്തു യു.എ.ഇയിലേക്ക് പറന്നു. അവിടുന്നാണ് കരിയറിൽ ശരിക്കും ഫെബിനയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. രണ്ടുപേരും ഡെന്റൽ സർജൻമാരായി ജോലി ചെയ്യുന്നതിനൊപ്പം കുക്കിങും ഇവരുടെ പാഷനിലേക്ക് കുടിയേറിത്തുടങ്ങി.
ജോലി കഴിഞ്ഞു വീട്ടിലെത്തിയിട്ടും മാനസിക സമ്മർദങ്ങളിൽനിന്ന് മുക്തമാവാൻ എന്നോണം പാചകത്തിൽ ഇരുവരും പരമാവധി സ്വയം സമർപ്പിക്കാൻ തയാറായി. പാകം ചെയ്തെടുക്കുന്ന ഓരോ വിഭവങ്ങളും വർണാഭങ്ങളായ സ്റ്റില്സായും വീഡിയോകളായും പരിണമിക്കാൻ തുടങ്ങി. അവ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചതോടെ ആരംഭഘട്ടത്തിൽ തന്നെ അഭിപ്രായങ്ങൾ കയ്യടികൾ മാത്രമായി... ഹൃദയം കൊണ്ടുണ്ടാക്കിയെടുക്കുന്നതിനു ഹൃദയംകൊണ്ട് മാത്രമായ മറുപടികൾ ഇവർക്ക് മുന്നിലാകെ നിറഞ്ഞു. നൗഷാദും ഫെബിനയും മാറി മാറി ഫോട്ടോഗ്രഫിയും കുക്കിങ്ങും ചെയ്തു. ഇതിനിടക്ക് ക്യാമറയും തൂക്കിപ്പിടിച്ചു നൗഷാദാകട്ടെ ഒരുവശത്തൂടെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയും ആരംഭിച്ചു. നൗഷാദിന്റെ ക്ലിക്കിനെ തേടി കേരളം സംസ്ഥാന അവാർഡും കൂടെ ധാരാളം അനുബന്ധ പുരസ്കാരങ്ങളും തേടിയെത്തി.
തങ്ങളുടെ അടുക്കളയിൽ നിറയുന്ന വിഭവങ്ങൾ അതേരീതിയിൽ മറ്റുള്ളവര്‍ക്ക് സെർവ് ചെയ്യാനാകുന്ന ഒരു റെസ്റ്റോറന്റ് ആണ് ഇവരുടെ ലക്ഷ്യം. പാചകം കൊണ്ട് സ്നേഹം പകരാൻ ഈ ദമ്പതികൾ പഠിച്ചുകഴിഞ്ഞു. പണ്ട് ഉമ്മൂമായുടെ കൈപ്പുണ്യം കണ്ട് വണ്ടറടിച്ച പാവാടക്കാരി ഇന്ന് ശരിക്കും പാചകക്കലയിൽ ഒരു പ്രോ ഉമ്മൂമയായി (feb_foodframes) മാരിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.