ആലപ്പുഴ: കാവാലത്തിന്‍െറ കലയില്‍ മാത്രമല്ല ജീവിതത്തിലുടനീളം കുട്ടനാടിന്‍െറ നാടന്‍ സംസ്കൃതിയുടെ വലിയ സ്വാധീനമുണ്ടായിരുന്നു. കൊയ്ത്തുപാട്ടിന്‍െറയും ഞാറ്റുപാട്ടിന്‍െറയും വഞ്ചിപ്പാട്ടിന്‍െറയും താളബോധമായിരുന്നു ആ മനസ്സില്‍. പാട്ടിലും നാടകങ്ങളിലും തന്‍െറ നാടായ കാവാലം ഉള്‍ക്കൊള്ളുന്ന കുട്ടനാടിന്‍െറ നാടന്‍ ചേരുവ പ്രകടമാണ്. എല്ലാ നാടകരചനയുടെയും തുടക്കത്തിന്‍െറ വേദി കാവാലത്തിന്‍െറ വീട്ടുമുറ്റമായിരുന്നു. നടി മഞ്ജുവാര്യരെ ഉള്‍പ്പെടുത്തി പുതിയ നാടകത്തിന്‍െറ പണിപ്പുരയിലായിരുന്നു അദ്ദേഹം.
അസുഖം ബാധിക്കുന്നതിനുമുമ്പ് പുതിയ നാടകത്തിന്‍െറ ചിട്ടവട്ടങ്ങള്‍ തയാറാക്കാന്‍ മഞ്ജുവാര്യരുമൊത്ത് കാവാലത്ത് എത്തിയിരുന്നു. എല്ലാ ഓണനാളുകളിലും അദ്ദേഹം എത്തിയിരുന്നതും ജന്മനാട്ടില്‍തന്നെ. കാവാലത്തുനിന്ന് ആലപ്പുഴയിലത്തെി തന്‍െറ നാടകശിഷ്യന്മാരുമായി സംവദിച്ചശേഷമാണ് അദ്ദേഹം മടങ്ങിപ്പോകാറുണ്ടായിരുന്നത്. ഏതുകാര്യത്തിലും ഒരു നാടന്‍ചിട്ട അദ്ദേഹത്തിനുണ്ടായിരുന്നു. കാവാലത്തെ സമ്പന്നമായ ചാലയില്‍ കുടുംബത്തില്‍ പിറന്ന നാരായണപ്പണിക്കര്‍ തെരഞ്ഞെടുത്തത് നാടകരചനയിലും രംഗവേദിയിലും പരീക്ഷണങ്ങളായിരുന്നു.
ആലപ്പുഴയിലെ സാധാരണക്കാരുടെ ഇടയില്‍പോലും ഒരു ഭാവവുമില്ലാതെ കടന്നുവന്നിരുന്ന കാവാലത്തിന്‍െറ വിയോഗം കുട്ടനാടിന്‍െറ കലാസംസ്കൃതിക്കും തീരാനഷ്ടമാണ്.ഒമ്പത് മാസം മുമ്പാണ് അദ്ദേഹം അവസാനമായി എത്തിയത്. കാവാലത്ത് കുട്ടികള്‍ക്ക് വേണ്ടി ഒരു തിയറ്റര്‍ എന്നത് അദ്ദേഹത്തിന്‍െറ സ്വപ്നമായിരുന്നു. ഇതിന്‍െറ ഭാഗമായി കുട്ടികള്‍ക്കായി കുരുന്നുകൂട്ടം എന്ന പരിപാടി എല്ലാവര്‍ഷവും നടത്തിവന്നിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ അതിനായി വരാന്‍ കഴിയാതിരുന്നത് കൊണ്ട് ഫോണില്‍ വിളിച്ചാണ് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.