ആലീസ് ഇൻ വണ്ടർലാന്‍റിലെ ആലീസും വിംപി കിഡും ഹക്ക് ഒക്കെയായി കുറേ കുട്ടികൾ. ലണ്ടനിലെ ഇപ്സിക്കിലെ സ്കൂൾ കുട്ടികൾ വളരെ വ്യത്യസ്തമായാണ് പുസ്തക ദിനം ആഘോഷിച്ചത്.
പല രാജ്യങ്ങളുംപുസ്തകദിനം ആചരിക്കുന്നതിൽ ചില്ലറ വ്യത്യാസങ്ങളൊക്കെയുണ്ട്. എന്തായാലും ഇപ്സിക്കിലെ പ്രൈമറി ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളായി മാറാൻ മാർച്ച് മൂന്നിന് ലഭിച്ച ആദ്യ അവസരം നഷ്ടപ്പെടുത്തിയില്ല.
മനസ്സിൽ ദൈവത്തെപോലെ ആരാധിക്കുന്ന കഥാപാത്രങ്ങളാകാൻ കിട്ടിയ അവസരം കുട്ടികൾ ശരിക്കും ആസ്വദിച്ചു എന്നാണ് അധ്യാപികയും പറയുന്നത്. ആലീസും വിംപി കിഡും ടോംസോയറും ഹക്കും ഹാരിയുമൊക്കെ പുസ്തകങ്ങളിലെ കഥാപാത്രങ്ങളല്ല, ജീവിതത്തിലെ കൂട്ടുകാരാണ് ഇവർക്ക്.
മാത്രമല്ല, ഓരോ കഥാപാത്രത്തേയും അടുത്തറിയാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. കുട്ടികളുടെ വായനാശീലത്തെ എങ്ങനെയെല്ലാം വളർത്താനായി ഈ ദിനം ഉപയോഗപ്പെടുത്താമെന്നാണ് അധ്യാപകരും രക്ഷിതാക്കളും ചിന്തിക്കേണ്ടതെന്നും സ്കൂളിലെ പ്രധാനാധ്യാപിക പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.