കുട്ടികൾ വായിക്കേണ്ടത് ഭയപ്പെടുത്തുന്ന രാക്ഷസന്മാരുടെ കഥകളല്ല

കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളിൽ ഭയപ്പെടുത്തുന്ന രാക്ഷസകഥകൾക്കു പകരം നമ്മുടെ ജീവിതങ്ങളെക്കുറിച്ചും ജീവിതപ്രശ്നങ്ങളെക്കുറിച്ചുമാണ് എഴുതേണ്ടതെന്ന് എം. മുകുന്ദൻ. ഭീമ ഗ്രൂപ്​ സ്ഥാപകനായ ഭീമ ഭട്ടരുടെ ഓർമക്കായി ഏർപ്പെടുത്തിയ 28ാമത് ഭീമ ബാലസാഹിത്യ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഡോ. കെ. ജയകുമാറാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. കൈരളി ടി.വി സീനിയർ ന്യൂസ് എഡിറ്റർ കെ. രാജേന്ദ്രൻ (ആർ.സി.സിയിലെ അത്ഭുതക്കുട്ടികൾ), തൃശൂർ നടവരമ്പ് ഗവ. മോഡൽ സ്കൂൾ വിദ്യാർഥി എം.എം. കാളിദാസ് (ഒരു ഓർമപ്പെടുത്തൽ) എന്നിവരാണ് അവാർഡിനർഹരായത്. ഇതിന് ശേഷം സ്നേഹാദരങ്ങളുമായി എഴുത്തുകാരും പുരസ്കാര ജേതാക്കളും എം.ടിയുടെ വീട്ടിലെത്തി.

എം.ടി. വാസുദേവൻ നായരുടെ കൊട്ടാരം റോഡിലെ ‘സിതാര’യിലെത്തിയാണ് എം. മുകുന്ദൻ, കെ. ജയകുമാർ, ഡോ. എൻ. രാധാകൃഷ്ണൻ, ബി. ഗിരിരാജൻ, അവാർഡ് ജേതാവായ കെ. രാജേന്ദ്രൻ തുടങ്ങിയവർ സ്നേഹാദരമർപ്പിച്ചത്. ഇക്കാലത്ത് കുട്ടികൾക്ക് വായിക്കാൻ താൽപര്യം ഏറെയുണ്ടെങ്കിലും നല്ല ബാലസാഹിത്യ കൃതികൾ ഉണ്ടാവുന്നില്ലെന്ന് എം.ടി പറഞ്ഞു. എം. മുകുന്ദൻ എം.ടിയെ പൊന്നാടയണിയിക്കുകയും ഡോ. കെ. ജയകുമാർ ഫലകം സമ്മാനിക്കുകയും ചെയ്തു.

Tags:    
News Summary - M Mukundan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT