ഷാർജ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം


ഷാര്‍ജ:  ഇന്ത്യയുള്‍പ്പെടെ 64 രാജ്യങ്ങളില്‍ നിന്ന് 1546 പ്രസാധകര്‍, 210 ഭാഷകള്‍, 15 ലക്ഷത്തിലേറെ തലക്കെട്ടുകളില്‍ കോടിക്കണക്കിന് പുസ്തകങ്ങള്‍. ഷാര്‍ജയില്‍ വീണ്ടും അക്ഷര വസന്തം വിടരുകയായി. ഇനി 11 ദിവസം പുസ്തകങ്ങളും എഴുത്തുകാരും അക്ഷരപ്രേമികളും ഷാര്‍ജ എക്സ്പോ സെന്‍റര്‍ നിറഞ്ഞൊഴുകും.
ലോകത്തെ ഏറ്റവും വലിയ സാംസ്കാരികോത്സവങ്ങളില്‍ പ്രമുഖമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ 34ാമത് പതിപ്പിന് ബുധനാഴ്ച യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയും സൗദി രാജാവിന്‍െറ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമിര്‍ ഖാലിദ് അല്‍ ഫൈസലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. പുസ്തക മേളയോടനുബന്ധിച്ച് നല്‍കുന്ന ഈ വര്‍ഷത്തെ സാംസ്കാരിക വ്യക്തിത്വ പുരസ്കാര ജേതാവാണ് ഖാലിദ് അല്‍ ഫൈസല്‍.
ഇതാദ്യമായി  മേളയില്‍ ഇന്ത്യന്‍ പവലിയനായിരിക്കും ഏറ്റവും വലുത്. 112 പ്രസാധകരാണ് ഇന്ത്യയില്‍ നിന്നത്തെുന്നത്്.  ഇന്ത്യയില്‍ നിന്ന് കലാ, സാംസ്കാരിക, സാഹിത്യരംഗങ്ങളിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ മേളക്കത്തെുണ്ട്.
കേരളത്തില്‍ നിന്ന് 22 ഓളം പ്രസാധകരെക്കൂടാതെ പ്രമുഖ എഴുത്തുകാരും സാംസ്കാരിക, സിനിമാ  പ്രവര്‍ത്തകരും ഷാര്‍ജ പുസ്തകമേളക്കത്തെുന്നുണ്ട്. മോഹന്‍ലാല്‍, ടി.പത്മനാഭന്‍, കെ. സച്ചിദാനന്ദന്‍,  എന്‍.എസ്. മാധവന്‍, പി.കെ.പാറക്കടവ്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഷാഹിന ബഷീര്‍,  മുരുകന്‍ കാട്ടാക്കട, ബാലചന്ദ്രമേനോന്‍, പൃഥ്വിരാജ്, പാര്‍വതി മേനോന്‍, ആര്‍.എസ് വിമല്‍, ഡോ. ഡി. ബാബു പോള്‍, ഡോ. വി.പി.ഗംഗാധരന്‍, ചിത്ര ഗംഗാധരന്‍, ടി.ഡി.രാമകൃഷ്ണന്‍, അബ്ദുസ്സമദ് സമദാനി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കെ.ആര്‍. ടോണി, ഷെമി, ഉമ്മി അബ്ദുല്ല, ഫൈസ മൂസ തുടങ്ങിയവരാണ് മലയാളത്തില്‍ നിന്നത്തെുന്ന പ്രമുഖര്‍. ‘മാധ്യമം‘ സ്ഥാപക പത്രാധിപരും ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്ററുമായ വി.കെ.ഹംസ അബ്ബാസ് രചിച്ച ‘വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രം’ എട്ടിന് ഞായറാഴ്ച കഥാകൃത്ത് ടി. പത്മനാഭന്‍ പുസ്തകോത്സവ വേദിയില്‍ പ്രകാശനം ചെയ്യും.
 890 അറബ് പ്രസാധകരും 433 വിദേശ പ്രസാധകരുമാണ് ഇത്തവണയത്തെുന്നത്. പുസ്തക പ്രകാശനങ്ങളും ചര്‍ച്ചകളും ഉള്‍പ്പെടെ  900ഓളം സാംസ്കാരിക പരിപാടികള്‍ മേളയുടെ ഭാഗമായി നടക്കും. ഓരോ വര്‍ഷവും ഷാര്‍ജ മേളയുടെ ജനപ്രീതി ഏറിവരികയാണ്. കഴിഞ്ഞവര്‍ഷം 14 ലക്ഷത്തിലധികം പേരാണ് പുസ്തകമേള സന്ദര്‍ശിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT