ഷാര്‍ജ: മലയാള ഭാഷ മരിക്കാതെ നില്‍ക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണെന്നും നാളെ മലയാളത്തിന്‍െറ ജീന്‍ ബാങ്ക് എവിടെയെങ്കിലും തുടങ്ങുന്നുണ്ടെങ്കില്‍ അത് ഗള്‍ഫിലായിരിക്കുമെന്നും പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വായനക്കാരുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമ്പിന്‍െറ ജീന്‍ബാങ്കുള്ളത് കണ്ണൂരിലാണ്. മലയാളത്തിന് അങ്ങിനെയൊന്ന് വേണ്ടിവന്നാല്‍ ഗള്‍ഫായിരിക്കും അതിന് പറ്റിയ സ്ഥലം.ലോകത്തെ പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.അവിടത്തെ മലയാളികളുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുമുണ്ട്. പക്ഷെ ഗള്‍ഫ് പ്രവാസികളിലാണ് കൂടുതല്‍ ഭാഷാ സ്നേഹം കാണുന്നത്. യു.എ.ഇയില്‍ ഇത് 16ാം തവണയാണ്. അബൂദബിയെ തനിക്ക് ഏറെ ഇഷ്ടമാണ്.യു.എ.ഇ രാഷ്ട്രപിതാവായ ശൈഖ് സായിദ് മഹാനായ ഭരണാധികാരിയായിരുന്നു- ടി.പത്മനാഭന്‍ പറഞ്ഞു. കഥയെഴുത്തുകാരന്‍ മാത്രമല്ല അങ്ങോട്ടുമിങ്ങോട്ടും ചായാതെ ധീരമായി സത്യം വിളിച്ചുപറയുന്ന എഴുത്തുകാരന്‍ കൂടിയാണ് പത്മനാഭനെന്ന് കഥാകൃത്ത് പി.കെ.പാറക്കടവ് പറഞ്ഞു.
രാജ്യം കറുത്ത കാലത്തിലൂടെയാണ് കടന്നുപോകുന്നത്.ഫാഷിസം അടുക്കളയില്‍ വരെ എത്തിയിരിക്കുന്നു. എന്തു കാണണം എന്തു കഴിക്കണം ഏതു പാട്ടു കേള്‍ക്കണം എന്നെല്ലാം മറ്റുള്ളവരാണ് തീരുമാനിക്കുക എന്നത് ഭീകരമാണ്- പാറക്കടവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.