കാവാലത്തിന് തോപ്പില്‍ ഭാസി അവാര്‍ഡ്

തിരുവനന്തപുരം: നാടോടി നാട്യസംസ്കൃതി ആചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് തോപ്പില്‍ ഭാസി അവാര്‍ഡ്. നാടകരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് തോപ്പില്‍ ഭാസിയുടെ സ്മരണാര്‍ഥമുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് കാവാലത്തിന് നല്‍കുന്നതെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 33,333 രൂപയും കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. തോപ്പില്‍ഭാസിയുടെ അനുസ്മരണദിനമായ ഡിസംബര്‍ എട്ടിന് തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കും. കേരള സര്‍വകലാശാല തിയറ്റര്‍ പഠനവിഭാഗം അധ്യാപകന്‍ ഡോ. രാജാവാര്യര്‍, പ്രഭാത് ബുക് ഹൗസ് എഡിറ്റര്‍ ഡോ. വളളിക്കാവ് മോഹന്‍ദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം. എബ്രഹാം, കേരള സര്‍വകലാശാല തിയറ്റര്‍ പഠന വിഭാഗം അധ്യാപകന്‍ ഡോ. രാജാവാര്യര്‍, പ്രഭാത് ബുക് ഹൗസ് എഡിറ്റര്‍ ഡോ. വളളിക്കാവ് മോഹന്‍ദാസ്, കെ.പി.എ.സി സെക്രട്ടറി അഡ്വ. എ. ഷാജഹാന്‍, എന്നിവര്‍ അംഗങ്ങളും പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷനുമായ കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT