‘തനിമ’ നിരൂപണ മല്‍സരം

കോഴിക്കോട്: നിരൂപണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി തനിമ കലാസാഹിത്യവേദി സംസ്ഥാനതലത്തില്‍ കലാ-സാഹിത്യ നിരൂപണ ലേഖന മത്സരം സംഘടിപ്പിക്കുന്നു. ഒരു രചനയെക്കുറിച്ച് എഴുതിയ പ്രസിദ്ധീകരിച്ചതോ അല്ലാത്തയോ ആയ നിരൂപണ ലേഖനങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. 2013 ജനുവരി ഒന്നിനുശേഷം പ്രസിദ്ധീകരിച്ചതാകണം. പ്രസിദ്ധീകരിക്കാത്തവ ടൈപ് ചെയ്തതും 20 പേജില്‍ കവിയാത്തതുമാകണം. എഴുത്തുകാരുടെ വ്യക്തിവിവരണങ്ങളും സ്വന്തം രചനയാണെന്ന സാക്ഷ്യപത്രവും സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ ഡിസംബര്‍ 15ന് മുമ്പ് അയക്കണം. ഡോ. എം. ഷാജഹാന്‍, കണ്‍വീനര്‍, നിരൂപണ ലേഖന മത്സരം, തനിമ കലാസാഹിത്യവേദി കേരള, പി.ബി നമ്പര്‍ 833, മാവൂര്‍ റോഡ്, കോഴിക്കോട് 4.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.