തകഴി സാഹിത്യ പുരസ്കാരം സി. രാധാകൃഷ്ണന് സമ്മാനിച്ചു

അമ്പലപ്പുഴ: സാഹിത്യ സൃഷ്ടികളിലെ കളങ്കമില്ലായ്മയും സര്‍ഗാത്മക നിഷ്കളങ്കതയുമാണ് തകഴിയെ ലോകസാഹിത്യകാരനാക്കിയതെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. തകഴി ജന്മദിനസമ്മേളന ഉദ്ഘാടനവും സാഹിത്യ പുരസ്കാര വിതരണവും തകഴി ശങ്കരമംഗലത്ത് നിര്‍വഹിക്കുകയായിരുന്നുഅദ്ദേഹം.

മൂന്നാമത് തകഴി സാഹിത്യ പുരസ്കാരം കെ. ജയകുമാറില്‍നിന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. പ്രഫ. എം. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. സമിതി വൈസ് ചെയര്‍മാന്‍ ഡോ. എസ്. ബാലകൃഷ്ണന്‍ നായര്‍ എഴുത്തുകാരെ ആദരിച്ചു. ഡോ. കെ. ശ്രീകുമാര്‍, സമിതി സെക്രട്ടറി അഡ്വ. ആര്‍. സനല്‍കുമാര്‍, അഞ്ജു നായര്‍ക്കുഴി, കെ.പി. കൃഷ്ണദാസ്, എസ്. അജയകുമാര്‍, ശ്രീകുമാര്‍ വലിയമഠം, ചെറിയാന്‍ വി. കോശി, രവി പാലത്തുങ്കല്‍, എ.എന്‍. പുരം ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രതിഭാ ദര്‍ശനം പരിപാടി നടന്നു.  നടി ഗൗതമി നായര്‍, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ടി.വി താരം ഗായത്രി അരുണ്‍, നടന്‍ റിയാസ് എന്നിവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.