കോഴിക്കോട്: കുമ്മനം സച്ചിനെപ്പോലെയാണെങ്കില്‍ ജനം ഹര്‍ഭജനാകുമെന്ന് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍റെ പരിഹാസം. തന്‍റെ ട്വിറ്ററിലാണ് എന്‍.എസ് മാധവന്‍ ഇങ്ങനെ കുറിച്ചത്. ഐ.പി.എല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ മര്‍ദിച്ച സംഭവത്തെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു എന്‍. എസ് മാധവന്‍റെ പരാമര്‍ശം. ശ്രീശാന്ത് ഇങ്ങനയൊക്കെ പറയാന്‍ തുടങ്ങിയാല്‍ ജനം ഹര്‍ഭജനാകുമെന്നാണ് എന്‍.എസ് മാധവന്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനോട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഉപമിച്ചുകൊണ്ട് ശ്രീശാന്ത് അഭിപ്രായ പ്രകടനം നടത്തിയത്. സച്ചിനെപ്പോലെ വിനീതഭാവമുള്ള കുമ്മനത്തെയാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും കേരള രാഷ്ട്രീയത്തില്‍ തനിക്ക് ഏറ്റവും സ്നേഹമുള്ള നേതാവാണ് കുമ്മനമെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.