കെ.പി.എ.സി ലളിതക്കും വൈശാഖനും അക്കാദമി അധ്യക്ഷ പദവി

തിരുവനന്തപുരം: കെ.പി.എ.സി ലളിതയെ സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണായും വൈശാഖനെ സാഹിത്യ അക്കാദമി പ്രസിഡന്‍റായും സര്‍ക്കാര്‍ നിയമിച്ചു. പി. ശ്രീകുമാര്‍ ആണ് സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍. ഇവയുള്‍പ്പെടെ സര്‍ക്കാറിന്‍െറ വിവിധ സാംസ്കാരിക സ്ഥാപനങ്ങളിലെ ഭാരവാഹികളെ നിശ്ചയിച്ച് വ്യാഴാഴ്ച ഉത്തരവ് പുറത്തിറക്കി.

എന്നാല്‍, സര്‍വവിജ്ഞാനകോശം, ബാലസാഹിത്യ അക്കാദമി എന്നിവ പുന$സംഘടിപ്പിച്ചിട്ടില്ല. ഡോ. ഖദീജാ മുംതാസാണ് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ്. സംഗീത നാടക അക്കാദമിയില്‍ സേവ്യര്‍ പുല്‍പാടിനെ വൈസ് ചെയര്‍മാനായും എന്‍. രാധാകൃഷ്ണന്‍ നായരെ സെക്രട്ടറിയായും നിയമിച്ചു. സത്യപാല്‍ ആണ് ലളിതകലാ അക്കാദമി ചെയര്‍മാന്‍. നേമം പുഷ്പരാജ് വൈസ്ചെയര്‍മാനും പൊന്ന്യം ചന്ദ്രന്‍ സെക്രട്ടറിയുമാകും. സി.ജെ. കുട്ടപ്പന്‍ ചെയര്‍മാനും മൂസ എരഞ്ഞോളി വൈസ് ചെയര്‍മാനും ഡോ. എ.കെ. നമ്പ്യാര്‍ സെക്രട്ടറിയുമായാണ് ഫോക്ലോര്‍ അക്കാദമി പുന$സംഘടിപ്പിച്ചത്. മുന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായരാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പുതിയ ഡയറക്ടര്‍. ബീനാ പോള്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സനായി.
 വിനോദ് വൈശാഖിയെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായും പ്രമോദ് പയ്യന്നൂരിനെ ഭാരത് ഭവന്‍ സെക്രട്ടറിയായും നിയമിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.