നരസിംഹറാവുവിന്‍റെ മകന് ചാരക്കേസുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്‍റെ മകന്‍ പ്രഭാകരറാവുവിന്, ഐ.എസ്.ആര്‍.ഒ ചാരക്കേസുമായുള്ള ബന്ധം വ്യക്തമായതോടെയാണ്, ചാരക്കേസ് അട്ടിമറിക്കപ്പെട്ടതെന്ന് തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കുന്നു. രാജന്‍ ചെറുക്കാടാണ് ‘അട്ടിമറിക്കപ്പെട്ട ചാരക്കേസ്’ എന്ന പുസ്തകത്തിന്‍റെ രചയിതാവ്.

കെട്ടടങ്ങിയ ഐ.എസ്.ആർ.ഒ ചാരക്കേസ് സംബന്ധിച്ച പുതിയ പുസ്തകം ഓഗസ്റ്റ് 29നാണ് പുറത്തിറങ്ങുന്നത്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകന്‍ കെ. മുരളീധരന് പുസ്തകം പുസ്തകം പ്രകാശനം ചെയ്യുന്നത്. ഐ.എസ്.ആർ.ഒ ചാരക്കേസില്‍ ഏറെ വേട്ടയാടപ്പെട്ട രാഷ്ട്രീയ നേതാവായിരുന്നു കെ.കരുണാകരന്‍. സിബിഐ അട്ടിമറിച്ച കേസാണ് ഐ.എസ്.ആർ.ഒ ചാരക്കേസ് എന്ന് തെളിയിക്കുന്ന, സിബി മാത്യു ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ കത്തുകളും രേഖകളും ഉള്‍പ്പെടുത്തിയാണ് പുസ്തകം പുറത്തിറങ്ങുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.