കോഴിക്കോട്: എഴുത്തുകാരന്‍റെ നാവ് പിഴുതെടുക്കുന്ന ഭരണമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നതെന്ന് കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പുരസ്‌കാര ജേതാവും നോവലിസ്റ്റുമായ ഗീതാഹരിഹരന്‍. കോഴിക്കോട് ബീച്ചില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. എന്ത് പറയണം എന്ന് നിയന്ത്രിക്കുന്നത് നാവ് പിഴുതെടുക്കുന്നതിന് തുല്യമാണ്. കല്‍ബുര്‍ഗിയുടെ കാര്യത്തില്‍ സംഭവിച്ചത് ഇതാണ്.
സ്വതന്ത്രമായ ഇടങ്ങളെയെല്ലാം തകര്‍ക്കുന്ന ഈ പ്രവണത സമൂഹത്തെ ഇരുട്ടിലേക്ക് നയിക്കും. ഇന്ത്യ ബഹുമത, ബഹുഭാഷാ സംസ്‌കാരത്തിന്‍റെ നാടാണ് എന്ന് പറയുമ്പോഴും ചില ഭാഷകള്‍ക്കും ചില വിഭാഗങ്ങള്‍ക്കും കൂടുതല്‍ അധീശത്വം അടിച്ചേല്‍പിക്കുന്ന അവസ്ഥയാണ് -അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.