കോഴിക്കോട്: വായനക്കാരക്കാരന് ശാന്തിയും സമാധാനവും നല്‍കുന്നതായിരിക്കണം നോവലെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. കേരള സാഹിത്യോത്സഹത്തിന്‍െറ മൂന്നാം ദിവസം നടന്ന 'എന്‍െറ നോവല്‍ സങ്ക്ലപം' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹേം. സാഹിത്യ സൃഷ്ടി ആരെയും ഞെട്ടിപ്പിക്കുന്നതോ ക്ഷോഭിപ്പിക്കുന്നതോ ആവരുത്. വായനക്കാരന്‍െറ ഉള്ളില്‍ പുതിയ മാനം സൃഷ്ടിക്കുന്നതായിരിക്കണം ഓരോ എഴുത്തും -അദ്ദേഹം പറഞ്ഞു. സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, ടി.ഡി രാമകൃഷ്ണന്‍, വി.ജെ.ജയിംസ് തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കടെുത്തത്.
ആത്മാവില്‍ വലിയ കവിതയുള്ളവനാണ് യഥാര്‍ഥ നോവലെഴുത്തുകാരനെന്ന് സുഭാഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പുതിയ കാലത്തിന്‍െറ സാധ്യതകള്‍ ഉള്‍ക്കൊള്ളാന്‍ നോവലിന് സാധിക്കുന്നുണ്ട്. സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. എല്ലാ എഴുത്തുകളും അപൂര്‍ണമാണെന്ന ചിന്തയില്‍ നിന്നാണ് വീണ്ടും എഴുതുന്നതെന്ന് ബെന്യാമിന്‍ പറഞ്ഞു. ദൃശ്യമാധ്യമ പ്രളയത്തില്‍ നിന്നുകൊണ്ട് പുതിയൊരു ദൃശ്യം ആവിഷ്കരിക്കുക, ഇന്‍റര്‍ നെറ്റില്‍ നിന്ന് കിട്ടാത്ത അറിവുകളെ സൃഷ്ടിക്കുക എന്നതാണ് എഴുത്തുകാര്‍ ഇന്ന് നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോവലില്‍ നിന്ന് എഴുത്തുകാരനെ പരമാവധി മാറ്റി നിര്‍ത്താന്‍ ശ്രമിക്കണമെന്ന് ടി.ഡി.രാമകൃഷ്ണന്‍ പറഞ്ഞു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള നിരന്തര കലഹമാണ് എഴുത്ത് എന്നും അദ്ദഹേം പറഞ്ഞു. അന്‍വര്‍ അബ്ദുള്ള ചര്‍ച്ചകള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.