??????? ??????????????? ?????????????? ???????????? ??????? ??.??. ???????????? ??????? ???????????? ??????????????????? ??.??. ????????? ??????????????

അക്ബര്‍ കക്കട്ടിലിന് പൗരാവലിയുടെ പ്രണാമം

കോഴിക്കോട്: വിടപറഞ്ഞ മലയാളത്തിന്‍െറ പ്രിയകഥാകാരന്‍ അക്ബര്‍ കക്കട്ടിലിന് കോഴിക്കോട് പൗരാവലിയുടെ അനുസ്മരണം. കെ.പി. കേശവമേനോന്‍ ഹാളില്‍ വൈകീട്ട് നടന്ന അനുസ്മരണയോഗം എഴുത്തുകാരന്‍ ശത്രുഘ്നന്‍ ഉദ്ഘാടനം ചെയ്തു.അക്ബറിന്‍െറ വേര്‍പാട് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ളെന്നും നികത്താനാകാത്ത നഷ്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുല്‍ ഹക്കീം അനുശോചനപ്രമേയം അവതരിപ്പിച്ചു.

ഏറ്റവും സ്നേഹനിധിയായ എഴുത്തുകാരനായിരുന്നു അക്ബറെന്ന് കെ.പി. രാമനുണ്ണി അനുസ്മരിച്ചു.അക്ബര്‍ ബാദുഷയായി ജീവിച്ച എഴുത്തുകാരനായിരുന്നു കക്കട്ടിലെന്ന് പി.കെ. പാറക്കടവ് പറഞ്ഞു. ഏറ്റവും അടുത്ത സുഹൃത്തുക്കളോടുപോലും അദ്ദേഹം തന്‍െറ രോഗവിവരം പറഞ്ഞിരുന്നില്ല. നഷ്ടമായത് സൗഹൃദങ്ങളുടെ രാജകുമാരനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ജെ. തോമസ്, പി.വി. ഗംഗാധരന്‍, ടി.വി. ബാലന്‍, പി. മോഹനന്‍ മാസ്റ്റര്‍, ഡോ. കെ. മൊയ്തു, കെ.പി. സുധീര, ഭാസി മലാപറമ്പ്, കെ.വി.തോമസ്, പി.ആര്‍. നാഥന്‍, ഖദീജ മുംതാസ്, എന്‍.ഇ. ബാലകൃഷ്ണമാരാര്‍, ടി.പി. മമ്മു, കമാല്‍ വരദൂര്‍, ബേപ്പൂര്‍ രാധാകൃഷ്ണന്‍, പി. മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.