?????????? ????????

അംബികാസുതൻ മാങ്ങാട് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം നിരസിച്ചു

കാസര്‍കോട്: നോവലിസ്റ്റ് അംബികാസുതന്‍ മാങ്ങാട് കേന്ദ്ര സാഹിത്യ അക്കാദമിയിലെ അംഗത്വം നിരസിച്ചു. ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി അക്കാദമിയുടെ കത്ത് മൂന്നുദിവസം മുമ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതില്‍ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദലിത്-ന്യൂനപക്ഷങ്ങള്‍ക്കും ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കുമെതിരെ വ്യാപക അക്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് അംഗത്വം സ്വീകരിക്കാനാവില്ളെന്ന് അംബികാസുതന്‍ അക്കാദമിക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

അക്രമങ്ങളിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ച് പി.കെ. പാറക്കടവ്, ഡോ. കെ.എസ്. രവികുമാര്‍ എന്നിവര്‍ നേരത്തേ സ്ഥാനം രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് അംബികാസുതന്‍ മാങ്ങാടിനെ നാമനിര്‍ദേശം ചെയ്തത്. കേരളത്തില്‍നിന്ന് സി. രാധാകൃഷ്ണന്‍ മാത്രമാണ് ഇപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമിയിലുള്ളത്. ഇംഗീഷ് എഴുത്തുകാരുടെ പ്രതിനിധി സച്ചിദാനന്ദനും സ്ഥാനം രാജിവെച്ചിരുന്നു.

നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അംബികാസുതന്‍ മാങ്ങാട് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം ‘എന്‍മകജെ’ എന്ന നോവലിലൂടെ ലോകശ്രദ്ധയിലേക്കത്തെിച്ചു. അംബികാസുതന്‍െറ തീരുമാനത്തോട് ബഹുമാനമുണ്ടെന്നും എല്ലാ എഴുത്തുകാരും ഭരണകൂടത്തിന്‍െറ അനുസരണയുള്ള പൂച്ചകളല്ളെന്നും പി.കെ. പാറക്കടവ് പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.