കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ രജിസ്ട്രേഷൻ ആരംഭിച്ചു

കോഴിക്കോട്: ഇന്ത്യയിലെ 150 എഴുത്തുകാരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ  ഫെസ്റ്റിവെലിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഡി.സി ബുക്സാണ് സംഘാടകർ. ഫെബ്രുവരി നാല് മുതൽ ഏഴ് വരെ കോഴിക്കോട് ബീച്ചിലാണ് ലിറ്ററേച്ചർ ഫെസ്റ്റിവെൽ. ഡി.സി.ബുക്സ്, കറന്‍റ് ബുക്സ് ശാഖകളിലും www.keralaliteraturefestival.com എന്ന വൈബ്സൈറ്റിലും രജിസ്റ്റർ ചെയ്യാം. കെ.സച്ചിദാനന്ദനാണ് ഫെസ്റ്റിവെൽ ഡയറക്ടർ. തസ്ലിമ നസ്റിൻ, ടി.എം കൃഷ്ണ, അശോക് വാജ്പേയ്, ഗീതാഹരിഹരൻ, അനിത നായർ, ജയശ്രീ മിശ്ര, ലീന മണിമേഖല, മീന കന്ദസാമി, എം.ടി.വാസുദേവൻ നായർ, എം.മുകുന്ദൻ, ആനന്ദ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നുണ്ട്. എഴുത്തുകാരും വാൈയനക്കാരും തമ്മിലുള്ള സംവാദം, സെമിനാർ, ചലച്ചിത്രോത്സവം തുടങ്ങിയവയും സാഹിത്യോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 994610 9628ൽ ബന്ധപ്പെടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT