കക്കട്ടില്‍: മലയാളത്തിന്‍െറ പ്രിയ സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടിലിന്‍െറ 40ാം ചരമദിനം അദ്ദേഹത്തിന്‍െറ വീട്ടുമുറ്റത്ത് പുസ്തകപ്രകാശന വേദിയായി. അക്ബര്‍ കക്കട്ടിലിന്‍െറ ഏറ്റവും ഒടുവിലത്തെ സാഹിത്യ സൃഷ്ടി (ലേഖനം) ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് അദ്ദേഹത്തിന്‍െറ ഓര്‍മപുതുക്കലിന്‍െറ വേദിയായത്. മലയാള ഭാഷയില്‍ ഒരു ഗാനത്തെക്കുറിച്ച് മാത്രമായി രചിക്കപ്പെട്ടിട്ടുള്ള പുസ്തകം എന്ന പ്രത്യേകതയുള്ള കൃതിയാണ് പ്രകാശനംചെയ്തത്.
കവി പി.ടി. അബ്ദുറഹിമാന്‍ എഴുതി കെ. രാഘവന്‍ മാസ്റ്റര്‍ ഈണംനല്‍കി വി.ടി. മുരളി ആലപിച്ച ‘ഓത്തുപള്ളീലന്ന് നമ്മള് പോയിരുന്ന കാലം’ എന്ന ഗാനത്തെ അടിസ്ഥാനമാക്കി കേരളത്തിലെ പല എഴുത്തുകാരുടെയും ലേഖനങ്ങളുള്‍പ്പെട്ട ‘ഓത്തുപള്ളി -ഓര്‍മയിലെ തേന്‍തുള്ളി’ എന്ന പുസ്തകമാണ് പ്രകാശനംചെയ്തത്.
എന്‍.പി. ഹാഫിസ് മുഹമ്മദ് പുസ്തകത്തിന്‍െറ ആദ്യ പ്രതി അക്ബര്‍ കക്കട്ടിലിന്‍െറ മകള്‍ സിതാരക്ക് നല്‍കി പ്രകാശനംചെയ്തു. രാജഗോപാലന്‍ കാരപ്പറ്റ, ടി. രാജന്‍, പി.പി. വാസുദേവന്‍, എം.എം. സോമശേഖരന്‍, വി.കെ. പ്രഭാകരന്‍, കെ.വി. സജയ്, കൊച്ചുനാരായണന്‍, സി.സി. രാജന്‍, നാസര്‍ കക്കട്ടില്‍, റഫീഖ് ഓര്‍മ എന്നിവര്‍ സംസാരിച്ചു. വി.ടി. മുരളി മറുപടിപ്രസംഗം നടത്തി. ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ തേൻതുള്ളിയുടെ തിരക്കഥാകൃത്ത് പള്ളിക്കര പി.പി. മുഹമ്മദിൻെറ കുടുംബാംഗങ്ങളും സിനിമാ നിര്‍മാതാവ് ഷാജഹാനും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.