??????????????? ??.??.??? ???? ???????????

അക്ഷരങ്ങള്‍ ചുമലിലേറ്റി ബാലേട്ടന്‍ നടന്നെത്തിയത് പ്രസാധനത്തിന്‍െറ ‘പൂര്‍ണ’തയിലേക്ക്

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കാല്‍നടയായി പത്രങ്ങള്‍ വിറ്റുനടന്ന പതിനഞ്ചുകാരനുണ്ടായിരുന്നു. കാല്‍നടയില്‍നിന്ന് സൈക്കിളിലേക്കും പത്രവില്‍പനയില്‍നിന്ന് പുസ്തക വില്‍പനയിലേക്കും അവിടന്നങ്ങോട്ട് പ്രസാധനരംഗത്തേക്കും പടിപടിയായി ഉയര്‍ന്ന അന്നത്തെ ആ ബാലന്‍ മലയാള പുസ്തകപ്രസാധനരംഗത്തെ കുലപതിയായി മാറിയ, ടി.ബി.എസ് ബുക്സ്റ്റാള്‍, പൂര്‍ണ പബ്ളിക്കേഷന്‍സ് എന്നിവയുടെ ഉടമ എന്‍.ഇ. ബാലകൃഷ്ണമാരാരായിരുന്നു. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട ധന്യതയില്‍ പുസ്തകങ്ങളുടെ ആത്മമിത്രത്തിന് ഞായറാഴ്ച 84 വയസ്സ് തികയുന്നു.

1932ല്‍ കണ്ണൂരിലെ കണ്ണവം ഗ്രാമത്തില്‍ ജനനം. ഒന്നരവയസ്സിലായിരുന്നു അച്ഛന്‍െറ വേര്‍പാട്. സാമ്പത്തികബുദ്ധിമുട്ട് മൂലം ഏഴാം ക്ളാസില്‍ പഠനം അവസാനിപ്പിച്ചു. 1947ല്‍ കോഴിക്കോട്ടേക്ക് തിരിച്ചു. പത്രം വില്‍പനയില്‍ തുടങ്ങി പിന്നീട് വീട്ടുപടിക്കല്‍ പുസ്തകങ്ങളത്തെിക്കാനാരംഭിച്ചു.
മിഠായിത്തെരുവില്‍ 1958ല്‍ ആരംഭിച്ച ഒറ്റമുറിപ്പീടികയായിരുന്നു ടി.ബി.എസിന്‍െറ ആദ്യബുക് സ്റ്റാള്‍.  1966ല്‍ എട്ട് പുസ്തകങ്ങളുമായി പൂര്‍ണ പബ്ളിക്കേഷന്‍സ് തുടങ്ങി.

1988ല്‍ മുതലക്കുളത്ത് അഞ്ച് നിലകളായി നിര്‍മിച്ച ടി.ബി.എസ് ബുക്സ്റ്റാള്‍ ആയിരുന്നു വളര്‍ച്ചയിലെ നാഴികക്കല്ല്. പുസ്തക ജീവിതത്തിനിടയില്‍ ലോകരാജ്യങ്ങളെല്ലാം ചുറ്റിക്കറങ്ങി. എവിടെച്ചെന്നാലും തന്‍െറ ആദ്യലക്ഷ്യം അവിടത്തെ പുസ്തകശാലകളായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.  
ജീവിതമാരംഭിച്ച നഗരത്തില്‍തന്നെയാണ് ഭാര്യ സരോജം, മകന്‍ എന്‍.ഇ. മനോഹര്‍, മരുമകള്‍ പ്രിയ എന്നിവരോടൊപ്പം ജീവിതസായാഹ്നവും ചെലവഴിക്കുന്നത്.  മകള്‍ ഡോ. അനിത ഭര്‍ത്താവിനോടൊപ്പം ഇംഗ്ളണ്ടിലും.

വിരലിലെണ്ണാവുന്ന പുസ്തകങ്ങളുമായി ജീവിതമാരംഭിച്ച്, ഇന്ന് കേരളത്തിലുടനീളം ശാഖകളുള്ള ടി.ബി.എസ്-പൂര്‍ണ ശൃംഖലകളുടെ അധിപനായി വാഴുമ്പോഴും തന്‍െറ പൂര്‍വജീവിതത്തില്‍ തൂകിയ കണ്ണീരിന്‍െറ വില മറക്കുന്നില്ല. അതുകൊണ്ടാണ് ആത്മകഥക്ക് ‘കണ്ണീരിന്‍െറ മാധുര്യം’ എന്ന് പേരിട്ടത്. സങ്കടങ്ങളേറെ അനുഭവിച്ചപ്പോഴും ആത്മവിശ്വാസത്തിന്‍െറ പുഞ്ചിരിയും ആത്മാര്‍ഥതയുമായിരുന്നു മുതല്‍ക്കൂട്ട്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT