സ്റ്റോക്ഹോം: ഇൗ വർഷത്തെ സാഹിത്യ നൊേബൽ പ്രഖ്യാപനം റദ്ദാക്കിയതിെൻറ ഒഴിവുനികത്താൻ ഒരുക്കിയ ബദൽ സാഹിത്യ നൊേബൽ പുരസ്കാരം കരീബിയൻ എഴുത്തുകാരി മാരിസ് കോൻഡെക്ക്. നൊേബൽ പ്രഖ്യാപിക്കാറുള്ള സ്വീഡിഷ് അക്കാദമിയിൽ ലൈംഗികാരോപണമുയർന്ന പശ്ചാത്തലത്തിലാണ് ഇത്തവണ പുരസ്കാര പ്രഖ്യാപനം റദ്ദാക്കിയത്. ഇൗ സാഹചര്യത്തിലാണ് ന്യൂ അക്കാദമി എന്ന സംഘടന ബദൽ പുരസ്കാരം ഒരുക്കിയത്.
കിഴക്കൻ കരീബിയൻ കടലിലെ ഗ്വാഡലോപ് ദ്വീപുകാരിയായ കോൻഡെ, അവാർഡ് നേട്ടത്തിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ജപ്പാെൻറ ഹറൂകി മുറകാമി, ബ്രിട്ടെൻറ നീൽ ഗെയ്മാൻ, കാനഡയുടെ കിം തൂയ് എന്നിവരെ പിന്തള്ളിയാണ് കോൻഡെ ജേതാവായത്. ‘സെഗു’ എന്ന നോവലാണ് 81കാരിയായ ഇവരുടെ പ്രശസ്തമായ രചന. ഫ്രഞ്ച് ഭാഷയിൽ രചിച്ച ഇൗ നോവൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതുകൂടാതെ 20ലേറെ നോവലുകളും ഇവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.
സ്റ്റോക്ഹോമിൽ നടന്ന ലളിത ചടങ്ങിലാണ് അവാർഡ് പ്രഖ്യാപനം നടന്നത്. നൊേബൽ പുരസ്കാരം നിർണയിക്കുന്നതിൽ സ്വീഡിഷ് അക്കാദമിയുടെ നിഗൂഢ രീതികളിൽനിന്ന് മാറി, ലൈബ്രറികളിൽനിന്ന് നാമനിർദേശം സ്വീകരിച്ചാണ് അവാർഡ് ജേതാവിനെ തീരുമാനിച്ചത്. ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത 87,000 യൂറോ (ഏകദേശം 7,42,000 രൂപ)യാണ് സമ്മാനത്തുക. ഡിസംബർ ഒമ്പതിനാണ് പുരസ്കാരദാന ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.