??????????? ???????????? ???????? ??????? ?? ????????????? ???? ???????????????????? ????????????????? ?????????????????? ??????????? ??????????????? ??.????. ???? ????????????? ??.??????. ??????????????? ???????? ???????????????????

അരുന്ധതി റോയിയുടെ നോവല്‍ രാഷ്​ട്രീയ  പുനർ നിർമാണം –കെ.ആര്‍. മീര 

കോ​ട്ട​യം: 20 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം അ​രു​ന്ധ​തി റോ​യി എ​ഴു​തി​യ ര​ണ്ടാ​മ​ത്തെ നോ​വ​ൽ ‘ദ ​മി​നി​സ്ട്രി ഓ​ഫ് അ​റ്റ്‌​മോ​സ്​​റ്റ്​ ഹാ​പ്പി​ന​സ്’ രാ​ഷ്​​ട്രീ​യ​മാ​യ പു​ന​ർ നി​ര്‍മാ​ണ​മാ​ണെ​ന്ന്​ എ​ഴു​ത്തു​കാ​രി കെ.​ആ​ര്‍. മീ​ര. കോ​ട്ട​യം ഡി.​സി ബു​ക്ക്​​സ്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ പു​സ്​​ത​ക​ത്തി​​െൻറ കേ​ര​ള​ത്തി​ലെ പ്ര​ഥ​മ​പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. 

അ​രു​ന്ധ​തി റോ​യി​യു​ടെ ആ​ദ്യ​നോ​വ​ല്‍ ഗോ​ഡ് ഓ​ഫ് സ്‌​മോ​ള്‍ തി​ങ്​​സ് (കു​ഞ്ഞു​കാ​ര്യ​ങ്ങ​ളു​ടെ ഒ​ടേ​ത​മ്പു​രാ​ന്‍)  വ്യ​ക്തി​പ​ര​മാ​യ പു​ന​ര്‍ നി​ർ​മാ​ണ​മാ​ണ്​ ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന്​ വ​ർ​ഷ​ങ്ങ​ളാ​യി പു​തി​യ നോ​വ​ലി​നു​വേ​ണ്ടി വാ​യ​ന​ക്കാ​ര്‍ കാ​ത്തി​രു​ന്നു. അ​വ​രെ നി​രാ​ശ​പ്പെ​ടു​ത്താ​ത്ത​വി​ധ​മു​ള്ള ആ​ഖ്യാ​ന​മാ​ണ് നി​ര്‍വ​ഹി​ച്ച​ത്. ഈ ​നോ​വ​ല്‍ സം​വേ​ദ​ന​ശേ​ഷി​യു​ടെ പു​തി​യ മാ​ന​ങ്ങ​ള്‍ തീ​ര്‍ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​ഥാ​കൃ​ത്ത്​ ജി.​ആ​ര്‍. ഇ​ന്ദു​ഗോ​പ​ന്‍ പു​സ്​​ത​കം ഏ​റ്റു​വാ​ങ്ങി. ഇ​ന്ത്യ​യു​ടെ​യും ലോ​ക​ത്തി​ലെ​യും എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലെ​യും ച​രി​ത്രാം​ശ​ങ്ങ​ള്‍ ഈ ​പു​സ്ത​ക​ത്തി​ല്‍ കാ​ണാ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​വി ഡീ​സി സ്വാ​ഗ​ത​വും എ.​വി. ശ്രീ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. പ​ഴ​യ ഡ​ല്‍ഹി​യി​ല്‍നി​ന്ന്​ പു​തി​യ വി​ക​സി​ത ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ദീ​ര്‍ഘ​യാ​ത്ര​യാ​ണ് നോ​വ​ലി​​െൻറ അ​ടി​സ്ഥാ​ന​പ്ര​മേ​യം. അ​ത് അ​വി​ടെ​നി​ന്ന്​ വി​ക​സി​ച്ച് യു​ദ്ധം സ​മാ​ധാ​ന​വും സ​മാ​ധാ​നം യു​ദ്ധ​വു​മാ​യി തീ​രു​ന്ന ക​ശ്മീ​ര്‍ താ​ഴ്വ​ര​യി​ലേ​ക്കും മ​ധ്യേ​ന്ത്യ​യി​ലെ വ​നാ​ന്ത​ര​ങ്ങ​ളി​ലേ​ക്കും വാ​യ​ന​ക്കാ​രെ ന​യി​ക്കു​ന്നു. 

നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന ഒ​രു പ്ര​ണ​യ​ക​ഥ​യോ​ടൊ​പ്പം നി​ര്‍ണാ​യ​ക​മാ​യ ചി​ല മു​ന്ന​റി​യി​പ്പു​ക​ളും ന​ല്‍കു​ന്നു​ണ്ട്. ജീ​വി​ച്ചി​രി​ക്കു​ന്ന ലോ​കം ആ​ദ്യം മു​റി​വേ​ല്‍പി​ക്കു​ക​യും പി​ന്നീ​ട് ര​ക്ഷി​ക്കു​ക​യും ചെ​യ്ത​വ​രാ​ണ് ഇ​തി​ലെ നാ​യ​ക​രൊ​ക്കെ​യും. ക​ഥ​പ​റ​ച്ചി​ലി​ലി​ലെ അ​രു​ന്ധ​തി റോ​യി​യു​ടെ മാ​ന്ത്രി​ക​ത മു​ഴു​വ​ന്‍ വെ​ളി​വാ​ക്കു​ന്ന​താ​ണ് പു​തി​യ കൃ​തി. ബ്രി​ട്ട​നി​ലെ പ്ര​സാ​ധ​ക​രാ​യ ഹാ​മി​ഷ് ഹാ​മി​ല്‍ട്ട​ണും പെ​ന്‍ഗ്വി​ന്‍ ഇ​ന്ത്യ​യു​മാ​ണ് പ്ര​സാ​ധ​ക​ര്‍.  ഡി.​സി ബു​ക്ക്​​സാ​ണ്​ പു​തി​യ കൃ​തി​യും മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. 

Tags:    
News Summary - arundathi roy new novel relesed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.