ന്യൂഡൽഹി: വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടെ ലേഖന സമാഹാരം ‘എെൻറ രാജ്യദ്രോഹ ിയായ ഹൃദയം’ (മൈ സെഡിഷ്യസ് ഹാർട്ട്) എന്ന പുസ്തകം ഉടൻ പുറത്തിറങ്ങുന്നു.
1997ലെ ബുക്കർ പുരസ്കാരം നേടിയ ആദ്യ നോവൽ ‘ഗോഡ് ഓഫ് സ്മാൾ തിങ്സി’നുശേഷം, മനുഷ്യാവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കുകയും എഴുതുകയും ചെയ്ത മലയാളിയായ അരുന്ധതിയുടെ രണ്ടു പതിറ്റാണ്ടിലെ മുഴുവൻ ലേഖനങ്ങളുമാണ് പ്രശസ്ത പ്രസാധകരായ പെൻഗ്വിൻ സമാഹരിച്ച് പുറത്തിറക്കുന്നത്.
‘‘സാമ്പത്തിക-സാമൂഹിക-മതകീയ-സൈനിക-സർക്കാർ വരേണ്യരുടെ വിനാശകരമായ യുക്തികൾക്കെതിരായ പ്രതിരോധമാണ്, മൗലികവും വായനക്ഷമവുമായ ഈ എഴുത്തുകൾ’’ - പ്രസാധകരായ പെൻഗ്വിൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.