ന്യൂഡൽഹി: അടിയന്തരാവസ്ഥയേക്കാൾ വ്യാപ്തിയുള്ള ഭയാനകതയാണ് രാജ്യം ഇന്ന് നേ രിടുന്നതെന്ന് പ്രശസ്ത എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ അരുന്ധതി റോയ്.ക്രമസമാധാനം മെച്ചപ്പെടുത്താനെന്ന പേരിലാണ് അടിയന്തരാവസ്ഥ കൊണ്ടുവന്നത്. ഭരണഘടന അട്ടിമറിച്ച് ഇന്ത്യയെ സവർണ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാണ് ഇപ്പോഴത്തെ സർക്കാറിെൻറ ശ്രമമെന്ന് അരുന്ധതി റോയ് പറഞ്ഞു.
അഞ്ചു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിെൻറ പശ്ചാത്തലത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അരുന്ധതി. ആദിവാസി േഗാത്രവിഭാഗങ്ങളെ നക്സലുകളായി ചിത്രീകരിക്കുന്നതായിരുന്നു ഇതുവരെ രീതിയെങ്കിൽ, നക്സൽ വേട്ടയുടെ പേരിൽ ദലിത് മുന്നേറ്റത്തിന് തടയിടുകയാണ് മോദിസർക്കാർ ചെയ്യുന്നതെന്ന് അവർ പറഞ്ഞു. സർക്കാറിെൻറ ചിന്താധാര പിൻപറ്റാത്ത നഗരവാസികളെ ‘പട്ടണ നക്സലുകൾ’ ആയി മുദ്രകുത്തുന്നു. സവർണ ഹിന്ദുരാഷ്ട്ര നിർമിതിക്ക് വിഘാതം നിൽക്കുന്നവരെ ഭയപ്പെടുത്തുകയും ക്രിമിനൽ ചെയ്തികൾക്ക് ഇരയാക്കുകയുമാണ്.
ദലിത് സമൂഹത്തിെൻറ അഭിലാഷങ്ങളെ അവമതിക്കുകയും ഭിന്നിപ്പിച്ചു ഭരിക്കുന്നതിെൻറ പുതിയ രീതി നടപ്പാക്കുകയുമാണ്. ന്യൂനപക്ഷമായിരിക്കുന്നത് കുറ്റമാണ്. കൊല്ലുന്നതല്ല, കൊല്ലപ്പെടുന്നതാണ് കുറ്റം. വ്യാപക പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അഞ്ചു മനുഷ്യാവകാശ പ്രവർത്തകരെ സർക്കാർ ലക്ഷ്യമിട്ടത്. എന്നിട്ടും എന്തുകൊണ്ട് അതു ചെയ്തു എന്നതാണ് പ്രധാനം. പൊതുതെരഞ്ഞെടുപ്പിലേക്ക് നടക്കുന്ന മോദിസർക്കാറിനെതിരെ ജനരോഷം ശക്തിപ്പെട്ടുവെന്ന തിരിച്ചറിവാണ് കാരണം. അതു മറികടക്കാൻ സർക്കാർ ഉപായങ്ങൾ കണ്ടെത്തുന്ന അപകട ഘട്ടത്തിലൂടെയാണ് രാജ്യം നീങ്ങുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുന്നത് ബ്രിട്ടീഷുകാരുടെ തന്ത്രമായിരുന്നെങ്കിൽ, ശ്രദ്ധതിരിച്ചുവിട്ട് ഭരിക്കുകയാണ് മോദിസർക്കാറിെൻറ തന്ത്രം.
നോട്ട് അസാധുവാക്കിയതു വഴി ബി.ജെ.പിക്കാരുടെ ആസ്തി പല മടങ്ങായി. അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തിയവർ റഫാൽ പോർവിമാന ഇടപാടിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നു. രാജ്യത്തെ ഏറ്റവും സമ്പന്ന പാർട്ടിയാണ് ഇന്ന് ബി.ജെ.പി. പണവും വോട്ടുയന്ത്രവും ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പു ജയിക്കാമെന്ന സ്ഥിതിയാണ് ഉണ്ടാക്കുന്നത്. പോരാത്തതിന് അയോധ്യയും കശ്മീരുമൊെക്ക തരംപോലെ ഉപയോഗപ്പെടുത്തുകയും ചെയ്യും -അരുന്ധതി റോയ് പറഞ്ഞു. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ദലിത് മുന്നേറ്റ നേതാവ് ജിഗ്നേഷ് മേവാനി, സാമൂഹിക പ്രവർത്തകരായ അരുണ റോയ്, ബെസ്വാദ വിൽസൺ, ഹരീഷ് ധവാൻ, സഞ്ജയ് പരീഖ് തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.