കോഴിക്കോട്: പ്രതികരിക്കുന്നവരെ ഇല്ലാതാക്കുന്ന രീതിയാണ് ഇപ്പോള്‍ ഇന്ത്യയിൽ നിലനി ല്ക്കുന്നതെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. കേരള ലിറ്ററേ ച്ചർ െഫസ്റ്റിവലിൽ (കെ.എൽ.എഫ്) സംസാരിക്കുകയായിരുന്നു അവർ.
ഗൗരി ലങ്കേഷിനെയും അ തുപോലെയുള്ള മറ്റു പലരെയും ഇല്ലാതാക്കിയിരിക്കുന്നു. മാത്രമല്ല, വിവിധ കാരണങ്ങളുടെ പേരിൽ രാജ്യത്ത് നിരവധി നിരപരാധികളെ കൊന്നൊടുക്കുകയാണ്. ഇതു വളരെ ഭീകരമായ അവസ്ഥയാണ് സൃഷിക്കുന്നത്. കലാ സൃഷ്ടികളെ ആരും കാണാതെ മൂടിവെക്കേണ്ട അവസ്ഥയാണ്. തെൻറ എഴുത്തുകള്‍ സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും വിയോജിപ്പ് തെൻറ കലാസൃഷ്ടിക്കുണ്ടായിട്ടുണ്ട്. അതു കാരണം വിവിധ കേസുകളിൽ പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഇതെല്ലാം എഴുത്തിനെതിരെ ഉയര്‍ന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് കൂടുതല്‍ നന്നായി എഴുതാന്‍ പറ്റുന്നതെന്നും അവർ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സംവിധാനങ്ങളെല്ലാംതന്നെ അഴിമതി കലര്‍ന്നതാണ്. ഇത്തരത്തില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ ഒന്നും ബാക്കി ഉണ്ടായെന്നു വരില്ല. സിനിമകളെയും എഴുത്തിനെയും വരെ സെന്‍സര്‍ ചെയ്യുകയാണ് ഭരണകൂടമെന്നും അരുന്ധതി റോയ് പറഞ്ഞു.
നാലു ദിവസമായി തുടരുന്ന സാഹിത്യോത്സവം റഷ്യൻ സംഗീത വിരുന്നോടെ ഞായറാഴ്ച വൈകീട്ട് സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.