തൃശൂർ: കളവു പറഞ്ഞ് എ.കെ.ജി.യെ അപമാനിക്കാൻ ശ്രമിച്ച് പാതാളത്തിൽ ആണ്ടുപോയ വി.ടി. ബൽറാമിനെ രക്ഷിക്കാൻ സിവിക് ചന്ദ്രൻ കള്ളം കൊണ്ട് ആറാട്ട് നടത്തുകയാണെന്ന് അശോകൻ ചരുവിൽ. താൻ ഗാന്ധിയെയും നെഹ്റുവിനെയും ആക്ഷേപിക്കുന്ന തരത്തിൽ എഴുതിയെന്ന് ചാനൽ ചർച്ചയിൽ സിവിക് പറഞ്ഞതിനാണ് ചരുവിലിെൻറ മറുപടി. അത്തരം പരാമർശം നടത്തിയത് തെളിയിക്കണമെന്ന് ചരുവിൽ ഫേസ്ബുക്ക് കുറിപ്പിൽ വെല്ലുവിളിച്ചു.
ചാനൽ ചർച്ച കണ്ടിട്ടില്ലെന്നും സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചതെന്നും പറഞ്ഞാണ് അശോകൻ ചരുവിൽ വെല്ലുവിളി ഉയർത്തിയത്. ഒരു മനുഷ്യൻ ഇത്രക്കും അധഃപതിക്കുമോ എന്ന ചോദ്യത്തോടെ, തെൻറ ലേഖനങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വന്ന കുറിപ്പുകളും പൊതുരേഖയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിൽ ഗാന്ധിയെയോ നെഹ്റുവിനെയോ ആക്ഷേപിച്ചതായി തെളിയിക്കുന്ന ഒരു വരി ഉദ്ധരിക്കാനാണ് വെല്ലുവിളി.
എ.കെ.ജിക്കെതിരായ പരാമർശത്തിൽ ബൽറാമിനെ ന്യായീകരിക്കുകയും ഇ.എം.എസ്, മാർക്സ് എന്നിവരെ വിമർശിക്കുകയും ചെയ്തതിനെതിരായ മാസ് റിപ്പോർട്ടിങ്ങിനെ തുടർന്ന് സിവിക്കിെൻറ ഫേസ്ബുക്ക് അക്കൗണ്ട് താൽക്കാലം പൂട്ടിച്ചിരുന്നു. സിവിക് തൽക്കാലം എഫ്.ബിയിൽ ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിെൻറ ആശ്രിതന്മാർക്കും മറ്റ് കമ്യൂണിസ്റ്റ് വിരുദ്ധ രോഗികൾക്കും ഈ വെല്ലുവിളി സ്വീകരിക്കാമെന്നും ചരുവിൽ ഫേസ്ബുക്കിൽ വ്യക്തമാക്കുന്നുണ്ട്. ആദ്യ കമൻറുകളിലെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് ഗാന്ധിജി, നെഹ്റു എന്നിവരെ താൻ ആക്ഷേപിച്ചത് തെളിയിക്കാനുള്ള വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.