ബെയ്ജിങ്: ആസ്ട്രേലിയയിലെ പ്രശസ്ത എഴുത്തുകാരനും രാഷ്ട്രീയ വിശകലന വിദഗ്ധ നുമായ ഡോ. യാങ് ഹെങ്ജൂനിനെ ചാരവൃത്തി ആരോപിച്ച് ചൈന അറസ്റ്റ് ചെയ്തു. ജനുവരി മുതൽ ചൈന തടങ്കൽ കേന്ദ്രത്തിലാണ് ഇദ്ദേഹം.
രാജ്യത്തിെൻറ ദേശീയ സുരക്ഷക്ക് വിനാശകരമായ പ്രവർത്തനങ്ങൾ നടത്തിയതിന് ആഗ്സറ്റ് 23നാണ് യാങ്ങിനെ അറസ്റ്റ് ചെയ്തതെന്ന് ചൈന സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ വിട്ടുകിട്ടാൻ ശ്രമം തുടരുകയാണെന്ന് ആസ്ട്രേലിയൻ വിദേശകാര്യമന്ത്രി മാരിസ് പിയാനെ പറഞ്ഞു. ചൈനയിൽ ചാരവൃത്തി ചുരുങ്ങിയത് മൂന്നുവർഷത്തെ തടവ് മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. കൊളംബിയ യൂനിവേഴ്സിറ്റിയിൽ വിസിറ്റിങ് പ്രഫസറായ യാങ് കുടുംബത്തോടൊപ്പം ന്യൂയോർക്കിൽ താമസിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഭാര്യക്കും കുട്ടിക്കുമൊപ്പം അദ്ദേഹം ചൈനയിലേക്ക് പോയത്. ഷാങ്ഹായ് വിമാനത്താവളത്തിൽ വെച്ചാണ് അദ്ദേഹത്തെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.