??? ????????

അമേരിക്കൻ സാഹിത്യകാരൻ പോൾ ബിയാറ്റിക്ക് മാൻ ബുക്കർ പ്രൈസ്

ലണ്ടൻ: അമേരിക്കൻ സാഹിത്യകാരൻ പോൾ ബിയാറ്റിക്ക് മാൻ ബുക്കർ പ്രൈസ്. ബിയാറ്റിയുടെ 'ദ സെൽ ഔട്ട്' എന്ന നോവലിനാണ് പുരസ്ക്കാരം. ഇംഗ്ളീഷ് ഭാഷയിലുള്ള സാഹിത്യ കൃതികൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ ബുക്കർ പ്രൈസ് ആദ്യമായാണ് അമേരിക്കൻ സാഹിത്യകാരന് ലഭിക്കുന്നത്.

'ഞെട്ടിപ്പിക്കുന്നതും അപ്രതീക്ഷിതായ രീതിയിൽ തമാശയുള്ളതും' എന്നാണ് ജൂറി അംഗങ്ങൾ കൃതിയെ വിശേഷിപ്പിച്ചത്. ബിയാറ്റി തന്‍റെ ജന്മനാടായ ലോസ് ഏഞ്ചലസിനെക്കുറിച്ച് എഴുതുന്ന നോവലിൽ ഊന്നൽ നൽകുന്നത് വംശീയമായ സമത്വത്തെക്കുറിച്ചാണെന്നും ജൂറി വ്യക്തമാക്കി.

155 നോവലുകളാണ് ഇത്തവണ പുരസ്കാര സമിതി വിലയിരുത്തിയത്. അന്തിമ പട്ടികയില്‍ ഇടം തേടിയത് ആറ് പുസ്തകങ്ങള്‍. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ പൌരാവകാശ നിരാസം പ്രതിപാദിക്കുന്ന ഡു നോട്ട് സേ വി ഹാവ് നതിങ്, കനേ‍ഡിയന്‍ എഴുത്തുകാരനായ ഡേവിഡ് സലേയിയുടെ ആള്‍ ദാറ്റ് മാന്‍ ഈസ്, അമേരിക്കയുടെ ഒട്ടെസ മൊസ്ഫെഗിന്‍റെ ഐലീന്‍, ബ്രീട്ടീഷ് രചയിതാവ് ദെബോറ ലെവിയുടെ ഹോട്ട് മില്‍ക്ക്, ഗ്രെയിം മക്രീ ബുനെറ്റിന്‍റെ ഹിസ് ബ്ലഡി പ്രൊജക്ട് എന്നിവയായിരുന്നു ദി സെല്ലൌട്ടിന് പുറമെ അന്തിമപട്ടികയിലെത്തിയ മറ്റ് നോവലുകള്‍. ഇതില്‍ നിന്നണ് പുരസ്കാര സമിതി ഐകകണ്ഠേന ദി സെല്ലൗട്ടിനെ തെരഞ്ഞെടുത്തത് . പ്രമേയവും അവതരണവും പരിഗണിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ കൃതിയാണെന്നായിരുന്നു സമിതിയുടെ വിലയിരുത്തല്‍.

പുര്സ്കാരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ബിയാറ്റി പറഞ്ഞു. 54 കാരനായ ബീറ്റിയുടെ നാലാമത്തെ നോവലാണ് ദി സെല്ലൌട്ട്. ബിയാറ്റിയുടെ നാലാമത്തെ നോവലാണ് ദ സെൽഔട്ട്. നോവലിന് നാഷണൽ ബുക് ക്രിറ്റിക്സ് സർകിൾ അവാർഡ് ലഭിച്ചിട്ടുണ്ട്.

കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള കൃതികൾക്കുമാത്രം നൽകിവന്നിരുന്ന ബുക്കർ പ്രൈസിന് 2013 മുതലാണ് അമേരിക്ക ഉൾപ്പടെയുള്ള ഇംഗ്ളീഷ് സംസാരിക്കുന്ന രാജ്യങ്ങളെ കൂടി പരിഗണിക്കാൻ ആരംഭിച്ചത്.

Tags:    
News Summary - author Paul Beatty wins the Man Booker Prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.