ബോബ്​ ഡിലൻ മൗനം വെടിഞ്ഞു; ചടങ്ങിനെത്തുമോ എന്നത് അവ്യക്തം

ന്യുയോര്‍ക്: സാഹിത്യത്തിന്​ നൊബേല്‍ പുരസ്‌കാരം ലഭിച്ച ബോബ്ഡിലൻ ഒടുവില്‍ മൗനം വെടിഞ്ഞു. പുരസ്‌കാരം തന്നെ സ്തബ്ധനാക്കി, ആദരവ്​ വിലമതിക്കുന്നതാണെന്നും കഴിയുമെങ്കില്‍ പുരസ്‌കാരം വാങ്ങാന്‍ എത്തുമെന്നും​ നൊബേൽ അക്കാദമിയോട്​ ഫോണിൽ ബന്ധപ്പെട്ട ബോബ് ഡിലന്‍ അറിയിച്ചു​.

പുരസ്‌കാര പ്രഖ്യാപനം ആശ്ചര്യകരമായിരുന്നു എന്നാണ് ബോബ് ഡിലന്‍ പറഞ്ഞത്. ഇത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. ആരാണ് ഇത്തരം കാര്യങ്ങള്‍ സ്വപ്‌നം കാണുകയെന്നും ബോബ് ഡിലന്‍ പറഞ്ഞു.

ഒക്ടോബര്‍ 13 ന് പുരസ്‌കാരം പ്രഖ്യാപിച്ചതിന് ശേഷം ബോബ് ഡിലന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതേതുടർന്ന്​ ബോബ്​ മര്യാദയില്ലാത്തവനും അഹങ്കാരിയാണെന്നും സ്വീഡിഷ് അക്കാദമി അംഗം ബോബ് ഡിലനെ വിശേഷിപ്പിച്ചിരുന്നു.

ഇതോടെയാണ് മൗനം വെടിഞ്ഞ് ഇദ്ദേഹം പുറത്ത് വന്നത്. ഡിസംബർ സ്​റ്റോക്​ഹോമിൽ നടക്കുന്ന ചടങ്ങിൽ പുരസ്​കാരം സമ്മാനിക്കും.

Tags:    
News Summary - Bob Dylan - I'll be at the Nobel Prize ceremon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT