കൊച്ചി: കത്തോലിക്കസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണെന്ന് സാഹിത്യകാരൻ ബെന്യാമിൻ. സിസ്റ്റർ ലൂസി കളപ്പുരയുടെ ‘കർത്താവിെൻറ നാമത്തിൽ’ ആത്മകഥ പ്രകാശനച്ചടങ്ങില്‍ പുസ്തകം പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. ഇതിൽനിന്ന് മനസ്സിലാകുന്നത് തെറ്റായ ആളുകളാണ് സഭയെ നയിക്കുന്നതെന്നാണ്. തെറ്റ് ഉണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് സഭ എഴുത്തുകാരെ മാറ്റിനിർത്തുന്നത്. സമൂഹത്തിൽ നടമാടുന്ന ജീർണതകൾ സഭയെയും ബാധിച്ചിരിക്കുന്നതായും ബെന്യാമിൻ പറഞ്ഞു.
സംവിധായിക വിധു വിൻസെൻറ്, അഡ്വ. എം.എസ്. സജി, സഞ്ജീവ് എസ്. പിള്ള, എം.കെ. രാംദാസ് എന്നിവർ ചേർന്ന് പുസ്തകം പ്രകാശനം ചെയ്തു.
സിസ്റ്റര്‍ ലൂസി കളപ്പുര മറുപടി പ്രസംഗം നടത്തി. നിരവധി കന്യാസ്ത്രീകളുടെ മനസ്സാക്ഷിയിൽ തൊട്ടാണ് പുസ്തകം തയാറാക്കിയിട്ടുള്ളത്. സ്ത്രീയെ സ്ത്രീയായി കാണാനും അവളെ അംഗീകരിക്കാനും തയാറാകുേമ്പാഴേ സമൂഹത്തിൽ തുല്യത ഉണ്ടാവൂ. ആരോടെങ്കിലുമുള്ള പ്രതികാരം ഈ പുസ്തകത്തിലില്ല. പൗരോഹിത്യത്തിെൻറ കൊള്ളരുതായ്മകൾക്കെതിരെയാണ് താൻ ശബ്ദിക്കുന്നതെന്നും അവർ പറഞ്ഞു.
സന്യാസ ജീവിതം ആരംഭിച്ചശേഷം നാലുതവണ വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് സിസ്റ്റർ ലൂസി പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.