തൃശൂർ: പ്രശസ്ത കഥാകാരി അഷിതയുടെ ജീവിതവും തുറന്നുപറച്ചിലുകളും മരണാനന്തരം വിവാ ദമാകുന്നു. ജീവിച്ചിരുന്ന കാലത്ത് മാധ്യമം വാർഷികപതിപ്പിലടക്കം പ്രസിദ്ധീകരിച്ച അ നുഭവങ്ങൾ പച്ചക്കള്ളമായിരുന്നുവെന്നും അവർക്ക് ഭ്രാന്തായിരുന്നുവെന്നുമാണ് ഒരു ദ ിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ സഹോദരൻ സന്തോഷ് നായർ അവകാശപ്പെടുന്നത് .
എന്നാൽ അഷിത പറഞ്ഞതെല്ലാം സത്യമാണെന്നും 37 കൊല്ലം മുമ്പ് മഹാരാജാസ് കോളജിൽ പഠിക്കുന്ന കാലത്ത് പറഞ്ഞ ദുരനുഭവങ്ങൾ ഇതിനെക്കാൾ ഗുരുതരമായിരുന്നുവെന്നും അതുകേട്ട് താൻ ഏറെ നേരം കരഞ്ഞിട്ടുണ്ടെന്നും കവി ബാലചന്ദ്രൻ ചുള്ളിക്കാട് ‘മാധ്യമ’ത്തോട് പറഞ്ഞു.
അന്ന് താൻ ബി.എക്കും അഷിത എം.എക്കും പഠിക്കുകയായിരുന്നു. അവർ അനുഭവിച്ചതിെൻറ ചെറിയ ഭാഗം മാത്രമാണ് പ്രസിദ്ധീകരിച്ചത്. എല്ലാ കുടുംബങ്ങളിലും സത്യം പറയുന്ന സ്ത്രീകളെ മെരുക്കാൻ കണ്ടെത്തിയിരുന്ന തന്ത്രമാണ് ഭ്രാന്തിയാക്കി മാറ്റുക എന്നത്. അതുതന്നെയാണ് അഷിതയുടെ കുടുംബവും ചെയ്തത്. അഷിത തന്നോട് പറഞ്ഞ ഗുരുതരമായ കാര്യങ്ങൾ വെളിപ്പെടുത്താൻ നിർബന്ധിക്കരുത്. താനായിരുന്നു അഷിതയുടെ സഹോദരൻ എന്നും ‘നിങ്ങൾ അവർക്ക് ദുരന്തമായിരുന്നു’എന്നും സന്തോഷിെന ചുള്ളിക്കാട് ഓർമിപ്പിച്ചു.
അഷിത ജീവിച്ചിരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾക്ക് മരിച്ചശേഷം ഉത്തരം പറയുന്ന സഹോദരനെ കുറ്റപ്പെടുത്തിക്കൊണ്ട് ചലച്ചിത്രതാരവും അവതാരകയുമായ മാല പാർവതിയും രംഗത്തെത്തി. ദാരുണമായ ബാല്യവും കൗമാരവും അനുഭവിച്ച വ്യക്തിയാണ് അഷിത. അത് കരഞ്ഞ് തീർക്കാൻ പറ്റാതെ നീറി നീറി എരിഞ്ഞ് തീർന്ന ഒരാളാണ് അവർ. കുടുംബത്തിനുള്ളിൽ കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ച് മുമ്പെങ്ങും ഇല്ലാത്ത കഥകൾ പുറത്ത് വരുന്ന കാലമാണിത്. പെറ്റമ്മ, രണ്ടാനച്ഛൻ തുടങ്ങി എത്രയോ പേർ തെൻറ ഭ്രാന്ത് കുഞ്ഞുങ്ങളിൽ തീർക്കുന്നു.
ബാല്യകാലത്തെ ദുരനുഭവങ്ങളെക്കുറിച്ച് അഷിത ആദ്യമായി തുറന്ന് പറഞ്ഞത് ‘മാധ്യമം’വാർഷിക പതിപ്പിൽ ആയിരുന്നു. ആ ഇൻറർവ്യൂ പിന്നെയും അഷിതയുടെ ഒരു പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജീവിച്ചിരുന്ന കാലത്ത് പല തവണ ആവർത്തിച്ചിട്ടുള്ള വിഷയത്തിന്, അന്നൊന്നും മറുപടി പറയാതെ ഇപ്പോൾ മറുപടി എഴുതിയതിൽ ഒരു നട്ടെല്ലിലായ്മയുണ്ട്. അഷിത ജീവിച്ചിരുന്നപ്പോൾ മാനനഷ്ടത്തിന് കേസ് കൊടുക്കാമായിരുന്നില്ലേ എന്നും മാല പാർവതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.