ന്യൂഡൽഹി: തെൻറ ലേഖനങ്ങളെക്കുറിച്ചുള്ള വാദപ്രതിവാദത്തിന് ഒരുക്കമാണെങ്കിലും നോവലിലെ എഴുത്ത് പ്രതിരോധിക്കാനില്ലെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയ് പറഞ്ഞു. ‘രാജ്കമൽ പ്രകാശൻ സമൂഹ്’ ഇന്ത്യ ഹാബിറ്റാറ്റ് സെൻററിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. എഴുത്തിലെ സത്യത്തെക്കുറിച്ച് എഴുതുന്നയാൾക്ക് വലിയ അവകാശവാദമൊന്നും നടത്താനാകില്ല. വായനക്കാർക്ക് അനുഭവിക്കാനാകണം. നോവലിൽ വ്യാഖ്യാനത്തിന് വലിയ സാധ്യതകളുണ്ട്.
കഥകൾക്ക് മാത്രം ആവിഷ്കരിക്കാവുന്ന സത്യങ്ങളുണ്ട്. അത് റിപ്പോർട്ടുകളിൽ കൊണ്ടുവരാനാകില്ല. ഉദാഹരണത്തിന് കശ്മീരിെൻറ അനുഭവതലം ഒരു മനുഷ്യാവകാശ റിപ്പോർട്ടിനും രേഖപ്പെടുത്താനാകില്ല. ഭീകരതയുടെ അന്തരീക്ഷത്തിലെ ജനങ്ങളുടെ ദുരന്തം വരച്ചുകാണിക്കാൻ കഥകൾ വേണ്ടിവരും. ഒരു നോവലിന് എന്താണ് ചെയ്യാനാവുക എന്ന അന്വേഷണമായിരുന്നു ‘ദ മിനിസ്ട്രി ഒാഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എഴുതുന്നതിന് പിന്നിലെ ആശയം.
വെറുതെ മറ്റൊരു പുസ്തകം എഴുതുക എന്ന ആലോചനയുണ്ടായിരുന്നില്ല. അങ്ങനെയാണെങ്കിൽ, ‘സൺസ് ഒാഫ് ഗോഡ് ഒാഫ് സ്മോൾ തിങ്സ്’ എേന്നാ ‘ദ ഗോഡ് ഒാഫ് സ്മോൾ തിങ്സ്-രണ്ടാം ഭാഗം’ എന്ന പേരിലോ പുസ്തകം എഴുതാമായിരുന്നു. 10 മിനിറ്റ് കൊണ്ട് ആശയം ഗ്രഹിച്ച് മറ്റുള്ളവരോട് വിവരണം നടത്താവുന്ന പുസ്തകമല്ല ‘മിനിസ്ട്രി ഒാഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’. അതൊരു ‘ബേബി ഫുഡ്’ അല്ല. ഒരു പ്രപഞ്ചമുണ്ടാക്കി വായനക്കാരെ അതിലൂടെ സഞ്ചരിപ്പിക്കാനാണ് ശ്രമിച്ചത്. നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെ എഴുതിയത്. ഇൗ സഞ്ചാരത്തിനിടയിൽ വഴിതെറ്റുകയും നിങ്ങൾ സ്വയം കണ്ടെത്തുകയും ചെയ്യും -അവർ പറഞ്ഞു.
‘മിനിസ്ട്രി ഒാഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ ഇതിനകം 40ലധികം ഭാഷകളിലേക്ക് തർജമ ചെയ്തിട്ടുണ്ട്. പുസ്തകത്തിെൻറ ഹിന്ദി, ഉർദു പരിഭാഷകൾ ഏപ്രിൽ 20ന് പുറത്തിറങ്ങും. പുസ്തകത്തിെൻറ തർജമയിൽ അരുന്ധതി റോയ് സജീവപങ്കാളിത്തം വഹിച്ചിട്ടുണ്ട്. തർജമയുടെ പ്രക്രിയയിൽ ചില കാര്യങ്ങളുടെ സൂക്ഷ്മാർഥം നഷ്ടമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു.
‘ഗോഡ് ഒാഫ് സ്മോൾ തിങ്സ്’ ആണ് അരുന്ധതിയുടെ ആദ്യ നോവൽ. ഇതിന് അവർക്ക് 97ലെ ബുക്കർ പുരസ്കാരം ലഭിച്ചിരുന്നു. തുടർന്ന്, രണ്ട് പതിറ്റാണ്ടിനുശേഷമാണ് അവർ പുതിയ നോവൽ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.