ജേക്കബ് തോമസിന്‍റെ പുസ്തക പ്രകാശനം: മുഖ്യമന്ത്രി പങ്കെടുക്കില്ല; ചടങ്ങ് ഉപേക്ഷിച്ചു

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ ആത്മകഥയുടെ  പ്രകാശനത്തിന് മുഖ്യമന്ത്രി പങ്കെടുക്കില്ല. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന് പുസ്തകത്തിനെ പ്രകാശന കർമം ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി നിർവഹിക്കേണ്ടതായിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കരുതെന്ന് കാണിച്ച് കെ.സി ജോസഫ് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ജേക്കബ് തോമസ് പുസ്തകമെഴുതിയത് സർക്കാരിന്‍റെ അനുമതിയില്ലാതെയാണെന്ന് കെ.സി ജോസഫ് കത്തിൽ പറയുന്നു. ഒൗദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നും പരാതിയിലുണ്ട്. തുടർന്നാണ് മുഖ്യമന്ത്രി പ്രകാശന പരിപാടിയിൽ നിന്ന് പിന്മാറുന്നതായി പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ അറിയിച്ചത്.

ഇതോടെ പ്രസ്ക്ളബിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രകാശന ചടങ്ങ് മാറ്റിവെച്ചതായി ജേക്കബ് തോമസ് അറിയിച്ചു. ഇനി  പ്രകാശന ചടങ്ങ് ഉണ്ടാകില്ലെന്നും വിപണിയിലും ഓൺലൈനിലും പുസ്തകം ലഭ്യമാകുമെന്നും തന്‍റെ ബ്ളോഗിലൂടെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.

30 വർഷം നീണ്ട സർവീസ്​ കാലഘട്ടത്തെ കുറിച്ചുള്ള പല പരാമർശങ്ങളും പുസ്​തകം പുറത്തിറങ്ങും മുമ്പ്​ തന്നെ  വിവാദമായിരുന്നു. ബാ​ർ കോ​ഴ കേ​സി​ൽ മു​ൻ മ​ന്ത്രി കെ. ​ബാ​ബു​വി​നെ​തി​രാ​യ  അ​ന്വേ​ഷ​ണം  താ​ൻ ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ല്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​ണ്ട എ​ന്ന് തീ​രു​മാ​നി​ച്ച​ത് ബാ​ബു​വി​നെ സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത​യു​ള്ള​വ​രാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​നെ ജ​ന​വി​രു​ദ്ധ​നാ​ക്കി ചി​ത്രീ​ക​രി​ക്കാ​ൻ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചി​രു​ന്നു. ഇ​തി​ൽ ഉൗ​ന്നി​യാ​ണ്​ ജേ​ക്ക​ബ്​ തോ​മ​സി​​​​​െൻറ ആ​രോ​പ​ണം.  

അ​തേ​സ​മ​യം, അ​ന്ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന  ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ട​പെ​ട്ടി​െ​ല്ല​ന്ന്​  പു​സ്ത​കം വ്യ​ക്​​ത​മാ​ക്കു​ന്നു.  ‘സ്രാ​വു​ക​ള്‍ക്കൊ​പ്പം നീ​ന്തു​മ്പോ​ള്‍’ എ​ന്ന ആ​ത്മ​ക​ഥ​യി​ല്‍ ഇ​രു​പ​താം അ​ധ്യാ​യ​ത്തി​ലാ​ണ് വി​വാ​ദ പ​രാ​മ​ര്‍ശ​ങ്ങ​ള്‍. ബാ​ര്‍ കോ​ഴ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്  കോ​ണ്‍ഗ്ര​സി​ലെ അ​ഭി​പ്രാ​യ​ഭി​ന്ന​ത ആ​ത്മ​ക​ഥ​യി​ല്‍ എ​ടു​ത്തു​പ​റ​യു​ന്നു. ഇൗ ​കേ​സി​​​​​െൻറ അ​ന്വേ​ഷ​ണ​ത്തി​ന് വ്യ​ക്ത​മാ​യ മാ​സ്​​റ്റ​ർ പ്ലാ​ന്‍ താ​ന്‍ ന​ല്‍കി.  

എ​ന്നാ​ല്‍, ആ ​വി​ധ​ത്തി​ല്‍ അ​ന്വേ​ഷ​ണം ​േവ​ണ്ട എ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. എ​ൽ.​ഡി.​എ​ഫ് വി​ജ​യി​ക്ക​ണ​മെ​ന്നും നാ​യ​നാ​ര്‍ ഭ​ര​ണ​കാ​ല​ത്ത് വൈ​ദ്യു​തി​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി കാ​ണ​ണം എ​ന്നും ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ർ ക​റ​ൻ​റ് ബു​ക്സ് ആ​ണ് ജേ​ക്ക​ബ്​ തോ​മ​സി​​​​െൻറ ആ​ത്മ​ക​ഥ പു​റ​ത്തി​റ​ക്കു​ന്ന​ത്.

Tags:    
News Summary - Cheif minister willnot attend in Jacob Thomas book releasing function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT