ന്യൂഡൽഹി: എഴുത്തുകാരൻ ചേതൻ ഭഗത് മാപ്പ് പറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ ബിഹാറിലെ രാജകുടുംബം നൽകിയ ഒരു കോടി രൂപയുടെ മാനനഷ്ടകേസ് ഒത്തുതീർപ്പാക്കി. ‘ഹാഫ് ഗേൾഫ്രണ്ട്’ എന്ന നോവലിൽ തങ്ങളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജകുടുംബം ഡൽഹി ഹൈകോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തത്. ഇൗ പരാമർശങ്ങൾ നീക്കാതെ പുസ്തകം വിൽക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ചേതൻ ഭഗത് മാപ്പ് പറഞ്ഞത്.
തെൻറ നോവലിലെ കഥാപാത്രങ്ങൾ സാങ്കൽപികമാണെന്നും ആരെയും ഉദ്ദേശിച്ചല്ലെന്നും നോവലിലെ പരാമർശങ്ങളിൽ ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ് പറയുന്നുവെന്നും ചേതൻ ഭഗത് അറിയിച്ചു. മാപ്പപേക്ഷ ജൂൺ 15ന് രണ്ട് ദേശീയ പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിർദേശിച്ചു. പുസ്തകത്തിെൻറ ഇനിയിറങ്ങുന്ന പതിപ്പുകളിലും ചേതൻ ഭഗതിെൻറ പ്രസ്താവന പ്രസിദ്ധീകരിക്കണം. രാജകുടുംബത്തിലുള്ളവർ മദ്യപാനികളും ചൂതാട്ടക്കാരുമാണെന്നായിരുന്നു നോവലിലെ പരാമർശം. ഇതിനെതിരെ രാജകുടുംബാംഗമായ ചന്ദ്രവിജയ് സിങ്ങാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.