നൊബേല്‍ ജേതാവ് ഡാരിയോ ഫോ അന്തരിച്ചു

റോം: നൊബേല്‍ ജേതാവും ഇറ്റാലിയന്‍ നാടകരചയിതാവുമായ ഡാരിയോ ഫോ അന്തരിച്ചു. 90 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 12 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലാണ് മരിച്ചത്. ദ പോപ്സ് ഡോട്ടര്‍, ദ ട്രിക്സ് ഓഫ് ദ ട്രേഡ്, ദ പോപ് ആന്‍ഡ് വിച്ച് എന്നിവ പ്രശസ്ത കൃതികളാണ്. വംശീയത, കത്തോലിക ദൈവശാസ്ത്രം, അധികാരം, ലിംഗവിവേചനം, യുദ്ധം തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമാക്കിയ സൃഷ്ടികള്‍ പലതും 30ലേറെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 1997ലാണ് അദ്ദേഹത്തിന് നൊബേല്‍ പുരസ്കാരം സമ്മാനിച്ചത്. ‘ദ ആക്സിഡന്‍റ് ഡത്തെ് ഓഫ് ആന്‍ അനാര്‍കിസ്റ്റ്’ എന്ന നാടകം ന്യൂഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അന്തരിച്ച നാടകരചയിതാവും നടിയുമായിരുന്ന ഫ്രാങ്ക റാമെയായിരുന്നു ഭാര്യ. മകന്‍ ജകോപൊയും പ്രശസ്തനാണ്.
Tags:    
News Summary - Dario Fo Dies at 90

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.