തൃശൂർ: ശ്രീകേരളവർമ്മ കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരാ യ കവിതാമോഷണ വിവാദത്തിൽ കോളജ് പ്രിൻസിപ്പലിന് യു.ജി.സിയുടെ നോട്ടീസ്. കവി എസ്. കലേഷിെൻറ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോർട്ട് നൽകാനാണ് യു.ജി.സി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ കോളജ് മാനേജ്മെൻറിെൻറ നിലപാട് വ്യക്തമാക്കണമെന്നും കോളജ്തല അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അതിെൻറ വിവരം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അധ്യാപികയുടെ സത്യസന്ധത ചോദ്യം ചെയ്യുന്ന പരാതിയിലാണ് യു.ജി.സിയുടെ ഇടപെടൽ. കലേഷിെൻറ കവിത സ്വന്തം പേരിൽ കോളജ് അധ്യാപക സംഘടനയുടെ മാസികയിൽ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. ഇത് മറ്റൊരാൾ തേൻറതാണെന്ന് പറഞ്ഞ് നൽകിയതാണെന്നും അത് വിശ്വസിച്ചതിൽ സംഭവിച്ച പിഴവാണെന്നും വ്യക്തമാക്കി ദീപ കലേഷിനോട് മാപ്പ് പറഞ്ഞിരുന്നു. ഇതോടെ വിവാദം കെട്ടടങ്ങിയെങ്കിലും സാമൂഹിക മാധ്യമങ്ങളിലെ ചർച്ച നിലച്ചില്ല. കവിതാമോഷണ വിവാദത്തെ തുടർന്ന് അധ്യാപക സംഘടനയിൽ അഭിപ്രായഭിന്നത ഉടലെടുത്തു.
പരാതിയിൽ കോളജ് മാനേജ്മെൻറായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടിെയങ്കിലും നടപടി ഉണ്ടായില്ല. വിവാദം പാടെ കെട്ടടങ്ങിയെന്ന് കരുതിയ സാഹചര്യത്തിലാണ് ഇപ്പോൾ യു.ജി.സിയുടെ ഇടപെടൽ. യു.ജി.സിയുടെ നോട്ടീസ് കഴിഞ്ഞദിവസം ലഭിെച്ചന്ന് സ്ഥിരീകരിച്ച കേരളവർമ്മ കോളജ് പ്രിൻസിപ്പൽ വി.എസ്. ഈശ്വരി, മറുപടി എന്ന് നൽകണമെന്ന് അതിൽ പറഞ്ഞിട്ടില്ലെന്നും അറിയിച്ചു. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.