തിരുവനന്തപുരം: പീഡിപ്പിക്കപ്പെടുന്ന ഇന്ത്യൻ സ്ത്രീത്വത്തിനുനേരെയുള്ള സഹാനുഭൂത ി എം. മുകുന്ദെൻറ രചനകളിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപദവിക്കുവേ ണ്ടി രചനകളിൽ ശബ്ദമുയർത്തിയ എഴുത്തച്ഛനെപ്പോലെ സ്ത്രീ സ്വത്വബോധം എം. മുകുന്ദനും പ ുലർത്തി. രചനകളിൽ സ്ത്രീപദവിക്കായി ശബ്നമുയർത്തിയ എഴുത്തച്ഛൻ, ഇതിഹാസകഥകളി ലെ സ്ത്രീകഥാപാത്രങ്ങൾക്ക് സവിശേഷ ചൈതന്യം നൽകുന്നതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
2018ലെ എഴുത്തച്ഛൻ പുരസ്കാരം എം. മുകുന്ദന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്രവാളത്തെയും പാട്ടുപ്രസ്ഥാനത്തെയും കേരളത്തിെൻറ തനത് നാടോടിഗാന പാരമ്പര്യത്തെയും സമന്വയിപ്പിച്ച് മലയാളഭാഷയെ മാനവീകരിച്ചതുകൊണ്ടാണ് എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവായി അംഗീകരിക്കുന്നത്.
നോവലുകളിലെപ്പോലെ ചെറുകഥകളിലും മുഖം നഷ്ടപ്പെട്ട മനുഷ്യെൻറ ചിത്രം മുകുന്ദൻ വരച്ചുെവച്ചു. ഇപ്പോഴും അദ്ദേഹം സാധാരണ ജനങ്ങൾക്കുവേണ്ടി എഴുതുകയാണ്. സാധാരണക്കാരുടെ ദൈന്യം രചനകളിൽ പകർത്തി. മയ്യഴിയുടെ കഥാകാരൻ എന്നാണ് ചിലർ വിശേഷിപ്പിക്കുന്നതെങ്കിലും അദ്ദേഹം മലയാളത്തിെൻറ മഹാനായ എഴുത്തുകാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷതവഹിച്ചു.
പുരസ്കാരനിർണയ സമിതി ചെയർമാനും കേരള സാഹിത്യ അക്കാദമി പ്രസിഡൻറുമായ വൈശാഖൻ ആദരഭാഷണം നടത്തി. ചീഫ് സെക്രട്ടറി ടോം ജോസ് പ്രശസ്തിപത്രം വായിച്ചു. എം. മുകുന്ദൻ മറുപടി പറഞ്ഞു. സാംസ്കാരികവകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതവും സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.