തൃശൂർ: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ കുറ്റാരോപിതയായി ജയില്‍വാസം അനുഭവിച്ച മാലിദ്വീപ് സ്വദേശി ഫൗസിയ ഹസെൻറ ഓർമക്കുറിപ്പുകൾ പുസ്തകമാകുന്നു. കേസ് വിവാദമായ നാളുകളിൽ വിയ്യൂർ സെൻട്രൽ ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിഞ്ഞ സമയത്തുണ്ടായ തിക്താനുഭവങ്ങളും ഞെട്ടിക്കുന്ന വിവരങ്ങളുമാണ് 'വിധിക്ക് ശേഷം-ഒരു (ചാര)വനിതയുടെ വെളിപ്പെടുത്തലുകൾ' എന്ന പുസ്തകത്തിലൂടെ പുറത്തുവരുന്നത്.
കേസ് വിവാദമായ നാളുകളിൽ ഒാരോ ദിവസവും സംഭവിച്ച കാര്യങ്ങൾ ഇതിൽ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം രണ്ടു ദിവസത്തിനകം പുറത്തിറങ്ങും. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഫൗസിയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.