ഗൗരി ലങ്കേഷിനെ കൊന്നവരുടെ ഹിറ്റ്ലിസ്റ്റിൽ ഗിരീഷ് കർണാടിന്‍റെ പേരും

ബംഗളൂരു: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് കർണാടകയിലെ മറ്റ് പല ആക്ടിവിസ്റ്റുകളേയും കൊലപ്പെടുത്താൻ പദ്ധതിയുണ്ടായിരുന്നതായി പ്രത്യേക അന്വേഷണ സംഘം. ഗൗരി ലങ്കേഷിനെ വധിച്ചവർക്ക് തീ​വ്ര വ​ല​തു​പ​ക്ഷ സം​ഘ​ട​ന​യാ​യ ശ്രീ​രാ​മ​സേ​ന​യു​മാ​യു​ള്ള ബ​ന്ധ​ത്തി​നു കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്തു വന്നിരുന്നു. പ്രധാനമായും സംഘപരിവാർ വിമർശകരെയായ സാമൂഹിക പ്രവർത്തകരെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.

പ്രശസ്ത എഴുത്തുകാരനും ഫിലിം മേക്കറും പത്മ പുരസ്ക്കാര ജേതാവും കൂടിയായ ഗി​രീ​ഷ് ക​ർ​ണാടിനെയും വധിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. ഇതിന് പുറമെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ബി.​ടി ല​ളി​താ നാ​യി​ക്, ഗു​രു വീ​ര​ഭ​ദ്ര ച​ന്നാ​മ​ല സ്വാ​മി, യു​ക്തി​വാ​ദി സി.​എ​സ് ദ്വാ​ര​ക​നാ​ഥ് തു​ട​ങ്ങി​യ​വ​രും കൊലയാളി സംഘത്തിന്‍റെ ഹി​റ്റ്ലി​സ്റ്റി​ലു​ണ്ട്. തീ​വ്ര​ഹി​ന്ദു​ത്വ ആ​ശ​യ​ങ്ങ​ളെ നിരന്തരം വിമര്‍ശിക്കുന്നവരാണ് പ​ട്ടി​ക​യിലുള്ളത്. ഗൗ​രി ല​ങ്കേ​ഷ് വ​ധം അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​മാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പോ​ലീ​സ് പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ ഡ​യ​റി​യി​ലാ​ണ് കൊ​ല​പ്പെ​ടു​ത്തേ​ണ്ട​വ​രു​ടെ പ​ട്ടി​ക ക​ണ്ടെ​ത്തി​യ​ത്. പ്രാ​ചീ​ന ലി​പി​യാ​യ ദേ​വ​ന​ഗ​രി ലി​പി​യി​ലാ​ണ് ഇ​വ എ​ഴു​തി​യി​രു​ന്ന​ത്.

അതേസമയം, ഗൗരി ലങ്കേഷിനെ വധിച്ചയാളെന്ന് പൊലീസ് കരുതുന്ന കവി​ജ​യ​പു​ര സ്വ​ദേ​ശി പ​ര​ശു​റാം വാ​ഗ്‌​മ​റെ ശ്രീ​രാ​മ​സേ​ന​യു​ടെ ത​ല​വ​ൻ പ്ര​മോ​ദ് മു​ത്ത​ലി​ക്കിനൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​ചി​ത്രം വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. 

വാ​ഗ്മ​റെ​യാ​ണ് ഗൗ​രി ല​ങ്കേ​ഷി​നെ വെ​ടി​വെച്ചതെന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ പ്ര​ത്യേ​ക അന്വേഷണ സം​ഘം തയാറായിട്ടില്ല.

Tags:    
News Summary - Gauri Lankesh murder: Girish Karnad too on the hit list, says SIT-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT