പ്രമുഖ ബംഗാളി എഴുത്തുകാരിയും സാമുഹിക പ്രവർത്തകയുമായിരുന്ന മഹാശ്വേത േദവിെയ ഗുഗ്ൾ അനുസ്മരിക്കുന്നു. മഹാശ്വേത ദേവിയുടെ 92ാം ജൻമവാർഷികത്തിലാണ് എഴുത്തുകാരിക്ക് ആദരമർപ്പിച്ച് ഗുഗ്ളിെൻറ ഡൂഡ്ൾ.
മാഗ്സസെ, ജ്ഞാനപീഠം അവാർഡുകൾ കുടാതെ, പത്ശ്രീ, പത്മവിഭൂഷൺ, സാഹിത്യ അക്കാദമി അവാർഡുകളും നേടിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ഗോത്ര വിഭാഗങ്ങൾക്കുവേണ്ടി പ്രവർത്തിച്ച സാമൂഹിക പ്രവർത്തക കൂടിയാണ് മഹാശ്വേതാ ദേവി. ഇരുട്ടിെൻറ കർട്ടനു പിറകിലാണ് എെൻറ ഇന്ത്യ ഇപ്പോഴും ജീവിക്കന്നതെന്ന് അവർ ഒരിക്കൽ പറഞ്ഞു.
അടിച്ചമർത്തപ്പെട്ട ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്ന ഹസാർ ചൗരസിർ മാ, ആരണ്യർ അധികാർ, ഝാൻസി റാണി, അഗ്നി ഗർഭ, റുദാലി, സിന്ധു കൻഹുർ ദാെക എന്നിവ അവരുെട പ്രശ്സ്തമായ കൃതികളാണ്.
മഹാശ്വേതാ ദേവിയുടെ പല നോവലുകളും സിനിമയായിട്ടുണ്ട്. ഹസാർ ചൗരസി കി മാ, കൽപന ലജ്മി റുദാലി എന്നിവ മഹാശേ്വതാ ദേവിയുടെ നോവലുകളെ അടിസ്ഥാനമാക്കി നിർമിച്ചവയാണ്. 2016 ജൂലൈയിൽ വാർധക്യ സഹചമായ അസുഖത്തെ തുടർന്ന് അന്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.